മുന്തിരി അച്ചാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th December 2014, 6:05 pm
വളരെ വ്യത്യസ്തമായൊരു വിഭവമാണ് മുന്തിരി അച്ചാര്‍. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭമാണിത്. എല്ലാവര്‍ക്കും വളരെ ഇഷ്ടമാകുന്ന വിഭവം തയ്യാറാക്കിയാലോ…
ചേരുവകള്‍
ഉണക്ക മുന്തിരിങ്ങ- 1/4 കിലോ
ചെറുനാരങ്ങ- 40 എണ്ണം
മുളക്‌പൊടി- 1 കപ്പ്
വിനാഗിരി- 3/4 കപ്പ്
പഞ്ചസാര- 3 ടീസ്പൂണ്‍
വെളുത്തുള്ളി- 5 അല്ലി
ഉലുവപ്പൊടി- 1 ടേബിള്‍സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുന്തിരി നന്നായി കഴുകിവയ്ക്കുക. ചെറുനാരങ്ങ പിഴിഞ്ഞ് നീരെടുത്ത ശേഷം മുളക് പൊടിയും വിനാഗിരിയും ചേര്‍ത്ത് യോജിപ്പിച്ച ശേഷം തിളപ്പിക്കുക.
മിശ്രിതത്തിന്റെ ചൂടാറുമ്പോള്‍ മുന്തിരിങ്ങ, ഉലുവപ്പൊടി, വെളുത്തുള്ളി എന്നിവ ചേര്‍ക്കുക. പുളി കൂടുന്ന പക്ഷം പഞ്ചസാര ചേര്‍ത്ത് കുറയ്ക്കുക.