| Friday, 5th December 2014, 5:30 pm

ഇലയട

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ന് ഒര നാലുമണി പലഹാരം ഉണ്ടാക്കിയാലോ, വളരെ സ്വാദേറിയ ഒരു വിഭവമാണ് ഇലയട. പെട്ടെന്ന് തയ്യാറാക്കാനും കഴിയും.

ചേരുവകള്‍

പച്ചരി- 3 കപ്പ്
തേങ്ങ- 1
പഞ്ചസാര 1/2 കപ്പ്
ഏലയ്ക്ക (പൊടിച്ചത്)- 1/2 ടീസ്പൂണ്‍
വാഴയില- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
വെള്ളം- 1 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച ശേഷം കുറച്ച് ഒപ്പ് ചേര്‍ത്തിളക്കുക. ഇതിലേക്ക് അരി പെടിച്ചത് ചേര്‍ക്കുക. വെള്ളം നന്നായി ഇളക്കികൊണ്ട് വേണം അരിപ്പൊടി ചേര്‍ക്കാന്‍. ചൂട് കുറഞ്ഞതിന് ശേഷം കൈകൊണ്ട് നന്നായി കുഴച്ച് യോജിപ്പിക്കുക.

മറ്റൊരു പാത്രത്തില്‍ പഞ്ചസാരയും ചിരകിയ തേങ്ങയും കൈകൊണ്ട് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഏലയ്ക്ക പൊടിച്ചത് ചേര്‍ത്ത ശേഷം നന്നായി യോജിപ്പിക്കുക.

കുഴച്ചുവച്ചിരിക്കുന്ന അരിമാവ് ചെറിയ ഒരുളകളാക്കി മാറ്റിയ ശേഷം വാഴയിലയില്‍ കട്ടികുറഞ്ഞ തീതിയില്‍ പരത്തിയെടുക്കുക. ഇതിന്റെ നടുവില്‍ നീളത്തില്‍ രണ്ട് സ്പൂണ്‍ തേങ്ങ-പഞ്ചസാര കൂട്ട് നിരത്തിയ ശേഷം ഇല രണ്ടായി മടക്കുക. ഇത് ആവിയിലിട്ട് വേവിച്ച ശേഷം സ്വാദോടെ കഴിക്കാം.

We use cookies to give you the best possible experience. Learn more