ചേരുവകള്‍
മീന്‍- 1 കിലോ
ചെറിയുള്ളി- 10 എണ്ണം
പച്ചമുളക്- 3 എണ്ണം
ഇഞ്ചി (പേസ്റ്റ് രൂപത്തിലാക്കിയത്)- 2 ടീസ്പൂണ്‍
കടുക്- 1 ടീസ്പൂണ്‍
ഉലുവ- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
മുളക്‌പൊടി- 5 ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
എണ്ണ-ആവശ്യത്തിന്
വിനാഗിരി- 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
മീന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചതിന് ശേഷം മഞ്ഞള്‍പ്പൊടി, മുളക്‌പൊടി, ഉപ്പ് എന്നിവയുമായി യോജിപ്പിച്ച് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വയ്ക്കുക.
ഇത് എണ്ണയില്‍ ചെറുതായി വറുത്തെടുക്കുക. ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടായ ശേഷം കടുക് പൊട്ടിക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളി ചേര്‍ത്ത് വഴറ്റുക.
ഉള്ളി തവിട്ട് നിറമായതിന് ശേഷം ഇതിലേക്ക് ബാക്കിയുള്ള മഞ്ഞള്‍പ്പൊടിയും മുളക്‌പൊടിയും ചേര്‍ക്കുക. ഇതിലേക്ക് ഇഞ്ചി പേസ്റ്റും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മീനും ആവശ്യത്തിന് എണ്ണയും ചേര്‍ക്കുക. പത്ത് മിനിറ്റ് സമയം വേവിക്കുക
തണുത്തതിന് ശേഷം വിനാഗിരി ഒഴിച്ച് ഒരു പാത്രത്തില്‍ നന്നായി അടച്ച് വയ്ക്കുക. രണ്ട് ദിവസത്തിന് ശേഷം ഉപയോഗിക്കാം