| Monday, 14th March 2016, 5:03 pm

'ആം ചുണ്ട' പത്തുമിനിറ്റിലുണ്ടാക്കാം അടിപൊളി ഗുജറാത്തി റസിപ്പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദക്ഷിണേന്ത്യയില്‍ നിന്നും ഏറെ വ്യത്യസ്ഥമാണ് ഉത്തരേന്ത്യന്‍ ആഹാരങ്ങളും അവയുടെ രുചിയും. ചിലത് നമ്മള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്നവയായിരിക്കും. ഇവിടെ ഇന്ന് പരിചയപ്പെടുത്തുന്നത് ഒരു ഗുജറാത്തി ആഹാരമാണ് ആം ചുണ്ട അഥവ ആം മുറബ്ബ.  ചപ്പാത്തി, പൂരി, തുടങ്ങിയവയ്‌ക്കൊപ്പം കഴിക്കാവുന്ന അച്ചാറിന് തുല്യമായ ആഹാരമാണ് മാങ്ങയുപയോഗിച്ച് ഉണ്ടാക്കാവുന്ന ആം ചുണ്ട. അടുപ്പില്‍ വെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഇത് നിങ്ങള്‍ക്ക് വീട്ടിലുണ്ടാക്കാം.

ചേരുവകള്‍

പച്ചമാങ്ങ  വലുത് രണ്ടെണ്ണം

പഞ്ചസാര  1.5 കപ്പ്

മുളക് പൊടി അര ടീസ്പൂണ്‍

വറുത്ത ജീരകപ്പൊടി അര ടീസ്പൂണ്‍

ഉപ്പ്  കാല്‍ ടീസ്പൂണ്‍

ഉണ്ടാക്കുന്നവിധം

1. മാങ്ങ നന്നായി കഴുകി വൃത്തിയാക്കി തുടച്ചതിന് ശേഷം തൊലി കളയുക.

2. ചെറിയ കഷ്ണങ്ങളായി അരിഞ്ഞതിന് ശേഷം നന്നായി ചതയ്ക്കുക

3. ഒരു പാത്രമെടുത്ത് അതിലേക്ക് ഈ ചതച്ച് വെച്ചിരിക്കുന്ന മാങ്ങ, പഞ്ചസാര, ഉപ്പ് എന്നിവ  ചേര്‍ക്കുക. മാങ്ങയുടെ പുളിക്കനുസരിച്ച് വേണം പഞ്ചസാര ചേര്‍ക്കാന്‍.

4. അടുപ്പ് കത്തിച്ച് ഈ മിശ്രിതം നന്നായി ഇളക്കുക

5. ചെറു ചൂടില്‍ വേണം അത് വേവിക്കാന്‍. പഞ്ചസാര ഉരുകുന്നതും മിശ്രിതത്തില്‍ വെള്ളം നിറയുന്നതും കാണാം. നന്നായി ഇളക്കിക്കൊണ്ടിരിക്കുക.

6. പഞ്ചസാരലായനി തിളക്കുന്നത് കാണാം. ഇളക്കുന്നത് തുടരുക.

7. മിശ്രിതം കട്ടിയായിവരും

8. അധികം കട്ടിയാകുന്നതിന് മുമ്പ് തീയണയ്ക്കുക. ഇപ്പോള്‍ മിശ്രിതം ജാം പോലെയിരിക്കും. ഒപ്പം സുതാര്യവും ആയിക്കാണാം.

9. അവസാനമായി മുളക് പൊടിയും ജീരകപ്പൊടിയും ചേര്‍ക്കുക. ആവശ്യമെങ്കില്‍ കൂടുതല്‍ മുളകുപൊടി ചേര്‍ക്കാം.

10. നന്നായി ഇളക്കിയതിന് ശേഷം തണുക്കാന്‍ വെക്കുക.

തണുത്തതിന് ശേഷം ഒരു ഗ്ലാസ് ബോട്ടിലിലേക്ക് മാറ്റാം.

ആഹാരങ്ങള്‍ക്കൊപ്പം നല്ല സൈഡ് ഡിഷ് ആയി ഉപയോഗിക്കാവുന്നതാണ്.

We use cookies to give you the best possible experience. Learn more