| Sunday, 1st October 2023, 5:00 pm

മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന ഫോണ്‍കോള്‍; ബര്‍ത്ത് ഡേ പാര്‍ട്ടി പിരിച്ചുവിട്ട് ദല്‍ഹി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന ഫോണ്‍ കോള്‍ ലഭിച്ചതിനെ തുടര്‍ന്ന്
കുട്ടിയുടെ ജന്മദിനാഘോഷത്തിനെത്തിയവരെ പിരിച്ചുവിട്ട് ദല്‍ഹി പൊലീസ്. ദല്‍ഹിയിലെ വസിരാബാദില്‍ വെള്ളിയാഴ്ച രാത്രിയാണ് അസാധാരണ സംഭവം നടന്നത്.

മതപരിവര്‍ത്തനം നടക്കുന്നെന്ന് ഫോണ്‍കോള്‍ ലഭിച്ചതോടെ ഹോട്ടലില്‍ പൊലീസ് എത്തിയപ്പോള്‍ ഒരു കുട്ടിയുടെ ബര്‍ത്ത് ഡേ പാര്‍ട്ടി നടക്കുകയായിരുന്നു. ഇതോടെ പാര്‍ട്ടി ഹാളിനകത്തുള്ള അറുപതോളം ആളുകളെയും പുറത്തുനിന്നിരുന്ന നാനൂറോളം പേരെയും പൊലീസ് ഒഴിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ആറുപേരെ തടഞ്ഞുവച്ചെങ്കിലും പിന്നീട് വിട്ടയച്ചു. അതേസമയം, മതപരിവര്‍ത്തനത്തിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള എന്‍.ഡി.ടി.വിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി പിരിച്ചുവിട്ട ദല്‍ഹി പൊലീസ് നടപടി വിവാദമാകുകയാണ്. ലഭിച്ച ഫോണ്‍കോളിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

Content Highlight: Receiving a phone call that a conversion was taking place Delhi Police dismissed those who were celebrating the child’s birthday

We use cookies to give you the best possible experience. Learn more