പിറവം: നഗരസഭയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചത് ആറ് വോട്ടുകള്‍ മാത്രം. 14ാം ഡിവിഷനില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി ഏറ്റവും പിന്നിലായത്.
വലിയ അവകാശവാദങ്ങള്‍ ഉയര്‍ത്തിയായിരുന്നു ബി.ജെ.പിയുടെ പ്രചാരണം
പി.സി. വിനോദാണ് ബി.ജെ.പിക്ക് വേണ്ടി മത്സരിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡിവിഷനില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. 2015ല്‍ 30 ബി.ജെ.പിക്ക് വോട്ടാണ് കിട്ടിയത്.
ബി.ജെ.പിക്ക് വോട്ട് ചെയ്ത ആറുപേര്‍ക്കായുള്ള അന്വേഷണവും പാര്‍ട്ടി തുടങ്ങിയെന്നാണ് വിവരം. യു.ഡി.എഫ് സ്ഥാനാര്‍ഥി അരുണ്‍ കല്ലറക്കലിനെയും ബി.ജെ.പി സ്ഥാനാര്‍ഥി പി.സി. വിനോദിനെയും പരാജയപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അജേഷ് മനോഹറാണ് വിജയിച്ചത്. 20 വോട്ടിനാണ് വിജയം.
എല്‍.ഡി.എഫ് സ്വതന്ത്ര കൗണ്‍സിലര്‍ ജോര്‍ജ് നാരേക്കാടിന്റെ മരണത്തിന് പിന്നാലെയാണ് പിറവത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത്. 27 ഡിവിഷനുളള നഗരസഭയില്‍ എല്‍.ഡി.എഫ് 14, യു.ഡി.എഫ് 13 എന്നിങ്ങനെയാണ് കക്ഷി നില.
സംസ്ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Received a total of six votes; The BJP’s ‘own’ defeat in Piravom was a humiliating defeat