യമഹ R15 വേര്‍ഷന്‍ 2.0 ഇന്ത്യയില്‍ പിന്‍വലിച്ചു. പുതുതലമുറ യമഹ YZFR15 വേര്‍ഷന്‍ 3.0യുടെ മുന്‍തലമുറയാണ് R15. ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും നിശബ്ദമായാണ് മുന്‍തലമുറ മോഡലിനെ കമ്പനി പിന്‍വലിച്ചത്. പുതിയ R15 വേര്‍ഷന്‍ 3.0യുടെ വരവോടുകൂടിയാണ് വേര്‍ഷന്‍ 2.0 വാങ്ങാന്‍ ആളുകള്‍ വരാതായത്.
പ്രാരംഭ പെര്‍ഫോര്‍മന്‍സ് ബൈക്ക് ശ്രേണിയില്‍ സമവാക്യങ്ങള്‍ തിരുത്തിക്കുറിച്ച ആദ്യ ബൈക്കാണ് യമഹ R15. മുതിര്‍ന്ന R1 മോഡലിനെ അടിസ്ഥാനപ്പെടുത്തി യമഹ കൊണ്ടുവന്ന പൂര്‍ണ്ണ ഫെയേര്‍ഡ് ബൈക്കാണ് R15.
യമഹയുടെ മോട്ടോജിപി ബൈക്കുകളെ ആധാരമാക്കിയാണ് വേര്‍ഷന്‍ 2.0 ഞ15നെ കമ്പനി അവതരിപ്പിച്ചത്. നിലവില്‍ R15 വേര്‍ഷന്‍ 3.0 ക്കൊപ്പം R15 ട മോഡലിനെയും യമഹ വിപണിയില്‍ അണിനിരത്തുന്നുണ്ട്.
Read: മിത്‌സുബിഷിയുടെ പുതിയ ഔട്ട്ലാന്‍ഡര്‍ PHEV വിപണിയിലേക്ക്
ആദ്യതലമുറ R15നെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന ഒറ്റ സീറ്റ് പതിപ്പാണ് R15 S. 1.30 ലക്ഷം രൂപയാണ് R15 മോട്ടോജിപി എഡിഷന് വിപണിയില്‍ വില. സാധാരണ R15 വേര്‍ഷന്‍ 3.0 നെക്കാളും 3,000 രൂപ ലിമിറ്റഡ് എഡിഷന് കൂടുതലാണ്.
യമഹ റേസിംഗ് ടീം ഉപയോഗിക്കുന്ന മോട്ടോജിപി ബൈക്കുകള്‍ക്ക് സമാനമായി മുവിസ്റ്റാര്‍, ഇനിയോസ് ബ്രാന്‍ഡ് ലോഗോകളാണ് ലിമിറ്റഡ് എഡിഷന്‍ ബൈക്കിന്റെ മുഖ്യാകര്‍ഷണം.
155 സി.സി ലിക്വിഡ് കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് എന്‍ജിനാണ് R15 വേര്‍ഷന്‍ 3.0യില്‍ കരുത്തുപകരുന്നത്. എന്‍ജിന് 19 ബി.എച്ച്.പി കരുത്തും 15 എന്‍.എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഗിയര്‍ബോക്സിന് സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയുണ്ട്.