national news
മധ്യപ്രദേശിലെ കോണ്‍ഗ്രസ് വിമത എം.എല്‍.എയുടെ മകള്‍ മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 20, 12:57 pm
Friday, 20th March 2020, 6:27 pm

ബാരന്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് വിമത എം.എല്‍.എയുടെ മകള്‍ തൂങ്ങിമരിച്ച നിലയില്‍. പൊഹാരി മണ്ഡലത്തിലെ എം.എല്‍.എയായിരുന്ന സുരേഷ് ധക്കാഡിന്റെ മകളായ ജ്യോതിയാണ് മരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജസ്ഥാനിലെ ഭര്‍തൃവീട്ടിലായിരുന്നു ജ്യോതി താമസിച്ചിരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം.

വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ചയോ ആണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ ജയ് സിംഗാണ് ജ്യോതിയുടെ ഭര്‍ത്താവ്. രണ്ട് വയസുള്ള മകളുണ്ട്.

WATCH  THIS VIDEO: