മോദി സംരക്ഷകനല്ല, തട്ടിപ്പുകാരുടെ സഹായിയാണ്: സാവിത്രിബായ് ഫൂലെ
national news
മോദി സംരക്ഷകനല്ല, തട്ടിപ്പുകാരുടെ സഹായിയാണ്: സാവിത്രിബായ് ഫൂലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th December 2018, 9:33 pm

ലക്‌നൗ: നരേന്ദ്രമോദിയ്‌ക്കെതിരെയും ബി.ജെ.പിയുടെ രാമക്ഷേത്ര അജണ്ടയെയും വിമര്‍ശിച്ച് പാര്‍ട്ടി വിട്ട എം.പി സാവിത്രിബായ് ഫൂലെ. മോദി കാവല്‍ക്കാരനല്ലെന്നും തട്ടിപ്പുകാരുടെ കൂട്ടാളിയാണെന്നും (Yeh chowkidar nahi, ghotalebaajon ka saajhidar hai) ഫൂലെ പറഞ്ഞു.

എപ്പൊഴൊക്കെ ദളിതരുടെ അവകാശത്തെ കുറിച്ചും തൊഴിലിനെ കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചും സംസാരിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ബി.ജെ.പി രാമക്ഷേത്രത്തെ കുറിച്ച് സംസാരിക്കുകയാണെന്നും ഫൂലെ പറഞ്ഞു.

രാജ്യത്തിന് വേണ്ടത് രാമക്ഷേത്രമല്ല തൊഴിലും വിദ്യഭ്യാസവുമാണെന്ന് ഞാനെന്റെ ദളിത് സഹോദരീ സഹോദരന്മാരെ ഓര്‍മ്മിപ്പിക്കുകയാണ്. മതവികാരത്തെ ചൂഷണം ചെയ്യുന്നതിന് ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും അനുവദിക്കരുതെന്നും സാവിത്രിബായ് ഫൂലെ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബഹ്‌റെയ്ച്ചില്‍നിന്നുള്ള എം.പിയാണ് ഫൂലെ. ബി.ജെ.പി സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നുവെന്നും ദളിതര്‍ക്കും അവരുടെ അവകാശങ്ങള്‍ക്കുമെതിരെയാണ് പാര്‍ട്ടിയുടെ നയമെന്നും ആരോപിച്ചാണ് അവര്‍ പാര്‍ട്ടി വിട്ടത്.