[] ലണ്ടന്‍: വിവാദമായ ഫോണ്‍ചോര്‍ത്തല്‍ കേസില്‍ ന്യൂസ് ഓഫ് ദി വേള്‍ഡ് പത്രത്തിന്റെ മുന്‍ പത്രാധിപ റബേക്ക ബ്രൂക്്‌സിനെ കുറ്റവിമുക്തയാക്കി. ബിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവ് ആന്റി കോള്‍സണ്‍ കേസില്‍ കുറ്റക്കാരനെന്ന് ജൂറി കണ്ടെത്തി.
എട്ട് മാസം നീണ്ടുനിന്ന വിചാരണക്കൊടുവിലാണ് റബേക്ക ബ്രൂക്‌സിനെ ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ ലണ്ടനിലെ കോടതി കുറ്റവിമുക്തയാക്കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു കേസില്‍ വിചാരണ ആരംഭിച്ചത്. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ
കോള്‍സണ്‍ “ന്യൂസ് ഓഫ് ദ വേള്‍ഡി”ല്‍ നിന്ന് രാജിവെച്ച് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് കാമറൂണിന്റെ മാധ്യമ ഉപദേഷ്ടാവായത്.
മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ഓഫ് ദ വേള്‍ഡ്, ന്യൂസ് ഇന്റര്‍നാഷനല്‍ എന്നീ പത്രസ്ഥാപനങ്ങള്‍ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തി വാര്‍ത്തകള്‍ സൃഷ്ടിച്ചെന്ന വിവാദം ഉയര്‍ന്നതോടെ “ന്യൂസ് ഓഫ് ദ വേള്‍ഡ്” അടച്ചു പൂട്ടുകയായിരുന്നു. 2000 മുതല്‍ 2006 വരെയുള്ള കാലയളവിലായിരുന്നു ഫോണ്‍ ചോര്‍ത്തല്‍ നടന്നത്.