വെളിച്ചെണ്ണയ്ക്ക് പലഗുണങ്ങളുമുണ്ട്. ഈ വേനലില്‍ വെളിച്ചെണ്ണയെ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നു വിശദീകരിക്കാം.
പ്രകൃതിദത്ത സണ്‍സ്‌ക്രീന്‍
വെളിച്ചെണ്ണയില്‍ എട്ടുവരെ എസ്.പി.എഫ് ഉണ്ടെന്നാണ് പഠനങ്ങളില്‍ നിന്നു മനസിലാവുന്നത്. വെയിലില്‍ നിന്നും വളരെനന്നായി സംരക്ഷിക്കില്ലെങ്കില്‍ സ്ഥിരമായി പുരട്ടുന്നത് വെയിലേല്‍ക്കുന്നതുമൂലമുള്ള നിറം മങ്ങല്‍ കുറയ്ക്കും.
ഫലപ്രദമായി മോയ്‌സ്ചുറൈസര്‍
സൂര്യപ്രകാശം നിങ്ങളുടെ ത്വക്കിലെ ജലം ആഗിരണം ചെയ്യുകയും അതിനെ വരണ്ടതാക്കുകയും ചെയ്യും. ചുണ്ടും മടക്കുകളുമെല്ലാം ഉണങ്ങിയതായി കാണാം. ഇതു ഒഴിവാക്കുന്നതിനായി വെളിച്ചെണ്ണ ഉപയോഗിച്ച് ശരീരം വൃത്താകൃതിയില്‍ ശരീരം പതുക്കെ തടവുക.
കണ്ണിനു താഴെയുള്ള കറുപ്പ് കുറയ്ക്കും
വെയിലധികം കൊള്ളുന്നത് കണ്ണിനു ചുറ്റുമുള്ള സ്‌കിന്‍ കൂടുതല്‍ ഇരുണ്ടുപോകാനിടയാക്കാം. കറുത്ത പാട് ഇല്ലാതാക്കി കണ്ണിനു താഴെയുള്ള ഭാഗത്തെ ചുളിവുകളില്‍ നിന്നും സംരക്ഷിക്കും. അധികം മര്‍ദ്ദം കൊടുക്കാതെ അല്പം വെളിച്ചെണ്ണകൊണ്ട് കണ്ണിനു ചുറ്റും തടവിയാല്‍ മതി.
കരപ്പന്‍ പോലുള്ള രോഗങ്ങളില്‍ നിന്നും രക്ഷനേടാം
സ്‌കിന്നിലെ ഈര്‍പ്പം നഷ്ടമാകുകയും ഇതു പിന്നീട് കരപ്പന്‍ പോലുള്ളവയായി മാറാന്‍ സാധ്യതയുണ്ട്. ഇത്തരം അലര്‍ജികളില്‍ നിന്നും രക്ഷനേടാന്‍ വെളിച്ചെണ്ണ ഉപയോഗിക്കാം.