| Tuesday, 21st December 2021, 7:22 pm

അല്ലു മല്ലുവായതിന്‍റെ 7 കാരണങ്ങള്‍ | Allu Arjun| Filmy Vibes

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അല്ലു അര്‍ജുന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ പുഷ്പ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മലയാളച്ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന തരത്തിലുള്ള ഹൈപ്പും വരവേല്‍പ്പുമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ വില്ലനായി എത്തിയതുകൊണ്ടല്ല പുഷ്പക്ക് ഈ സ്വീകാര്യത ലഭിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കാരണം മല്ലു അര്‍ജുനെന്ന് അറിയപ്പെടുന്ന, അല്ലു അര്‍ജുന് കേരളത്തില്‍ സ്പെഷ്യലായ ഒരു ഫാന്‍ ബേസുണ്ട്.

2004ല്‍ ആര്യ എന്ന മൊഴിമാറ്റച്ചിത്രത്തിലൂടെയാണ് അല്ലു അര്‍ജുന്‍ മലയാളികള്‍ക്കിടയിലേക്ക് എത്തുന്നത്. പിന്നീടങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ അല്ലു അര്‍ജുന്‍ പ്രത്യേകിച്ച് മലയാളി യുവാക്കളുടെ ഇടയില്‍ ഒരു തരംഗം തന്നെയായി മാറുകയായിരുന്നു.

മലയാളത്തില്‍ തെലുങ്കില്‍ നിന്നുള്ള മൊഴിമാറ്റച്ചിത്രങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് അല്ലു അര്‍ജുനല്ല. നേരത്തെ ചിരഞ്ജീവിയുടെയും മറ്റും പടങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട് വന്നിട്ടുണ്ട്. അത് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടുകയും ചെയ്തിട്ടുണ്ട്. പുന്നാര പേടമാനേ എന്ന പാട്ടൊക്കെ ധീരയില്‍ റീമേക്ക് ചെയ്ത് എത്തുന്നതിന് മുന്‍പേ മലയാളികള്‍ പാടി നടന്നിട്ടുണ്ട്.

പക്ഷെ, തെലുങ്കില്‍ ഇറങ്ങുന്ന അതേ ദിവസം തന്നെ കേരളത്തിലും മലയാളത്തില്‍ പടം റിലീസ് ചെയ്യാനും അത് വലിയ രീതിയില്‍ ആഘോഷിക്കപ്പെടാനുമൊക്കെ തുടങ്ങിയത്, ഒരു പരിധി വരെ, അല്ലു അര്‍ജുന്‍ ചിത്രങ്ങളുടെ വരവോടെയാണ്. ബാഹുബലിയും കെ.ജി.എഫും ഈച്ചയും ധീരയുമൊക്കെ കേരളത്തില്‍ വമ്പന്‍ ഹിറ്റുകളാകാന്‍ കാരണമായത് അല്ലു അര്‍ജുന്‍ ചിത്രങ്ങള്‍ കൂടിയാണ്

അല്ലു അര്‍ജുന്‍ ചിത്രങ്ങള്‍ എങ്ങനെ കേരളത്തില്‍ ഇത്രയും വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചു എന്ന് നോക്കുന്നത് രസകരമായ ഒരു കാര്യമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Reasons behind Allu Arjun’s stardom in Kerala

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്