നടന്‍ സുരേഷ് ഗോപി പേരില്‍ മാറ്റം വരുത്തിയ വാര്‍ത്ത ഇന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു. സമൂഹമാധ്യമ അക്കൗണ്ടുകളിലെ തന്റെ പേരിന്റെ ഇംഗ്ലീഷ് സ്പെല്ലിങ്ങില്‍ ആണ് താരം മാറ്റം വരുത്തിയിരിക്കുന്നത്.
Suresh Gopi എന്ന സ്പെല്ലിങ്ങില്‍ നിന്നും ഒരു ‘S’ ലെറ്റര്‍ അധികമായി ചേര്‍ത്തുകൊണ്ട് Suressh Gopi എന്നാണ് പേര് മാറ്റിയത്. ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലാണ് പേരില്‍ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ജ്യൂയിഷ് ന്യൂമറോളജി പ്രകാരം പേരില്‍ ഒരു അക്ഷരം അധികമായി ചേര്‍ത്താണ് നടന്‍ തന്റെ പേരില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
പേരിന്റെ സ്‌പെല്ലിങ്ങോ പേര് മൊത്തത്തില്‍ തന്നെയോ ഇതിനു മുമ്പും പല സിനിമ താരങ്ങളും മാറ്റിയിട്ടുണ്ട്. നേരത്തെ സിനിമാ താരങ്ങളായ ലെന, റായ് ലക്ഷ്മി, റോമ എന്നിവരും തങ്ങളുടെ പേരുകളിലെ സ്‌പെല്ലിങ്ങില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
ഭാഗ്യം പ്രതീക്ഷിച്ച് സംഖ്യാ ശാസ്ത്ര പഠനം പിന്തുടര്‍ന്നാണ് പലരും ഇങ്ങനെ പേര് മാറ്റുന്നത്.
സിനിമയിലും ജീവിതത്തിലും കൂടുതല്‍ മികവിന് വേണ്ടി നടി ലെന പേര് പരിഷ്‌കരിച്ചിരുന്നു. ഇംഗ്ലീഷില്‍ ഒരു ‘F’ കൂടി ചേര്‍ത്ത് ‘LENAA’ എന്നാണ് പരിഷ്‌കരിച്ചത്. ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് ലെന സ്‌പെല്ലിങ് മാറ്റിയത്.
ലക്ഷ്മി റായി എന്ന പേര് തിരിച്ച് റായി ലക്ഷ്മി എന്നാണ് നടി പേര് മാറ്റിയത്. നടി റോമയും തന്റെ പേരില്‍ ഒരു H കൂടി കൂട്ടിച്ചേര്‍ത്ത് ROMAH എന്നാണ് മാറ്റിയത്.
സംവിധായകന്‍ ജോഷിയും നടന്‍ ദിലീപും ഇത്തരത്തില്‍ പേരില്‍ മാറ്റം വരുത്തിയവരാണ്. തന്റെ പേരിനൊപ്പം ഒരു Y കൂടി കൂട്ടിച്ചേര്‍ത്താണ് ജോഷി പേര് പരിഷ്‌കരിച്ചത്. നടന്‍ ദിലീപ് ‘Dileep’ എന്നതിനു പകരം ‘Dilieep’ എന്നാണ് മാറ്റിയത്. ‘മൈ സാന്റ’ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് തന്റെ പുതിയ പേര് ഔദ്യോഗികമാക്കിയത്. ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തിന്റെ പോസ്റ്ററിലൂടെയാണ് ദിലീപ് തന്റെ പേര് മാറ്റം ആദ്യം പ്രഖ്യാപിക്കുന്നത്.
Content Highlight: reason for actors changing the spelling of name