കൊച്ചി: അപ്രതീക്ഷിതമായിട്ടായിരുന്നു മാര്‍ക്ക് സിഫ്‌നിയോസ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടെന്ന വാര്‍ത്ത ആരാധകര്‍ കേട്ടത്. ബ്ലാസ്‌റ്റേഴ്‌സിനായി പലപ്പോഴും രക്ഷകനായി മാറിയ സിഫ്‌നിയോസ് ടീം വിട്ടെന്ന വാര്‍ത്ത മഞ്ഞപ്പടയ്ക്ക് അത്ര പെട്ടെന്ന് ദഹിക്കുന്നതല്ലായിരുന്നു.
സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ നേടിയത് സിഫ്‌നിയോസ് ആയിരുന്നു. മഞ്ഞപ്പടയ്ക്കായി ഇതുവരെ നാല് ഗോളുകളാണ് ഈ പാതി ഡച്ചുകാരന്‍ താരം നേടിയത്. മുന്‍ പരിശീലകന്‍ റെനെ മ്യൂളന്‍സ്റ്റീനായിരുന്നു താരത്തെ ടീമിലെത്തിച്ചത്.
തരാം ടീം വിട്ടതിന് പിന്നില്‍ ഡച്ച് ദേശീയ ടീം ക്യാമ്പില്‍ പങ്കെടുക്കാനാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് മറ്റൊന്നാണ്. 21 കാരനായ സ്ഫിനിയോസ് ഡച്ച് ദേശീയ ടീം ക്യാമ്പിലേക്കല്ല പോകുന്നതെന്നും ഡച്ച് ക്ലബ്ബിലേക്കാണെന്നുമാണ് റിപ്പോര്‍ട്ട്.
Kerala Blasters and Mark Sifneos have mutually agreed to part ways. We are grateful for all his contributions to the club. The club would also like to wish him well for the future. pic.twitter.com/Zf9qqg5nNG
— Kerala Blasters FC (@KeralaBlasters) January 23, 2018
ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും സ്വന്തം നാട്ടിലെ ക്ലബ്ബില്‍ കളിക്കാനുള്ള താരത്തിന്റെ ആഗ്രഹത്തെ ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റും അംഗീകരിക്കുകയായിരുന്നു. അതേസമയം തന്നെ ടീമിലെത്തിച്ച റെനെ മ്യുളന്‍സ്റ്റീനെ പുറത്താക്കിയതും സിഫ്‌നോയിസെ ചൊടിപ്പിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
കൂടാതെ നേരത്തെ ടീമിന്റെ മുഖ്യ സ്‌ട്രൈക്കറായിരുന്ന തന്നെ തഴഞ്ഞ പകരം ഇയാന്‍ ഹ്യൂമിനെ ഡേവിഡ് ജെയിംസ് കളിപ്പിച്ചതും ടീം വിടാന്‍ കാരണമായെന്നും അഭ്യൂഹമുണ്ട്.