| Monday, 21st August 2017, 12:22 am

'മാടമ്പള്ളിയിലെ ആ നാഗവല്ലി ശശികലയോ ശോഭയോ അല്ല'; ഈ കാണുന്നതൊന്നും അല്ല രാഹുല്‍ ഈശ്വറെന്ന് രശ്മി നായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ രൂക്ഷവിമര്‍ശനവുമായി രഷ്മി ആര്‍ നായര്‍ ഈ കാണുന്നതൊന്നും അല്ല രാഹുല്‍ ഈശ്വര്‍ എന്നും അയാളില്‍ സംഘപരിവാര്‍ എന്തൊക്കെയോ വലിയ ദൗത്യങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നും രഷ്മി സംശയമുന്നയിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് രാഹുലിനെതിരെ രഷ്മിയുടെ വിമര്‍ശനം.
നന്നായി ചിരിക്കുന്ന മുഖത്തോടെ ഇംഗ്ലീഷ് ഒക്കെ സംസാരിച്ചു മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന, ആടിനെ നോക്കി പട്ടിയാണെന്നു ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുന്ന, കുരുട്ടുബുദ്ധി ഉള്ളൊരു ഒരു വക്താവ് ഇല്ലാത്തതു കേരളത്തില്‍ സംഘപരിവാറിന്റെ ബലഹീനത ആയിരുന്നു അല്ലെങ്കില്‍ അങ്ങനെയൊന്നില്ല എന്ന് നമ്മള്‍ കരുതിയതാണ് തെറ്റ്.രഷ്മി പറയുന്നു.


Also Readമുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം


ഹാദിയയുടെ വീട്ടില്‍ പോയി വീഡിയോ എടുത്ത് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പിന്തുണയോടെ ലവ് ജിഹാദ് നടക്കുന്നു എന്ന് ദേശീയ തലത്തില്‍ വെറുപ്പ് പ്രചരിപ്പിക്കുക. ദേശീയ മാധ്യമങ്ങളില്‍ അതിനുവേണ്ടി വാദിക്കുക. കേരളത്തില്‍ വന്നു മലയാളം ചാനലില്‍ ലവ് ജിഹാദ് ഉണ്ടെന്നു പറഞ്ഞ സംഘപരിവാര്‍ നേതാവിനെ തീവ്രഹിന്ദുത്വവാദി എന്നൊക്കെ വിളിച്ചു മതേതര വാദി കുപ്പായം അണിഞ്ഞു ജമാഅത്തെ ഇസ്ലാമിയുടെ സദസുകളില്‍ പ്രസംഗിക്കുക. തനിക്കു ഒരേസമയം ഹിന്ദുത്വ വാദികളുടെയും ഐസിസിന്റെയും വധഭീഷണി ഉണ്ടെന്നു അവകാശപ്പെടുക.എന്റെ സുഹൃത്താണ് എന്നാലും പറയാതിരിക്കാന്‍ വയ്യ നിങ്ങള്‍ കരുതിയ മാടമ്പള്ളിയിലെ ആ നാഗവല്ലി ശശികലയോ ശോഭയോ അല്ല ഈ കാണുന്നതൊന്നും അല്ല രാഹുല്‍ ഈശ്വര്‍ അയാളില്‍ സംഘപരിവാരം എന്തൊക്കെയോ വലിയ ദൗത്യങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. രഷ്മി ഫേസ്ബുക്കില്‍ കുറിക്കുന്നു.


Must Read: മോദിയുടെ വികസനമെന്ന അവകാശവാദത്തോടെ റഷ്യന്‍ തെരുവിന്റെ ചിത്രം: പൊളിച്ച് കയ്യില്‍ കൊടുത്ത് സോഷ്യല്‍ മീഡിയ


മഅ്ദനിയെ പോയി സന്ദര്‍ശിച്ചതിന് രാഹുലിന് വധഭീഷണി ലഭിച്ചിരുന്നു. രാഹുല്‍ ഈശ്വര്‍ മഅ്ദനിയെ സന്ദര്‍ശിച്ചതിലൂടെ ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് രാഹുലിന് ഭീഷണി വന്നത്. ഹൈന്ദവസംഘടനകളുടെ പരിപാടിയില്‍ രാഹുല്‍ ഈശ്വര്‍ ഇനി പങ്കെടുത്താല്‍ കായികമായി നേരിടുമെന്നാണ ഭീഷണി.

Latest Stories

We use cookies to give you the best possible experience. Learn more