റിയല്‍മി എക്സ് 2 പ്രൊ
ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇത് റിയല്‍മി എക്സ് 2 പ്രൊ. 90 ഹെര്‍ട്സ് ഫ്ലൂയിഡ് ഡിസ്പ്ലെ ഉള്‍പ്പെടെയുള്ള സവിശേഷതകളുമായി എത്തുന്ന റിയല്‍മി എക്സ് 2 പ്രൊ.

നവംബര്‍ 20 ന് ഇറങ്ങാന്‍ ഇരിക്കുന്ന റിയല്‍മിയുടെ പുതിയ ഫോണിനെക്കുറിച്ചാണ് മാര്‍ക്കറ്റില്‍ ചര്‍ച്ച. വണ്‍ പ്ലസ് 7 ടിയോടും റെഡ്മി കെ 20 പ്രൊയോടും മത്സരിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് റിയല്‍മി എക്സ് 2 പ്രൊ.

രണ്ട് നാനോ സിംകാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് പൈ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. നാലായിരം എം.എ.എച്ച്. ബാറ്ററിയാണ് ഫോണിലുള്ളത്. 50 വാട്ടിന്റെ സൂപ്പര്‍ വി.ഒ.ഒ.സിഫാസ്റ്റ് ചാര്‍ജിങും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡിസ്പ്ലേയിലാണ് വ്യത്യസ്ത സവിശേഷതകള്‍ അടങ്ങിയിട്ടുള്ളത്. 6.5 ഇഞ്ച് ഫുള്‍ എച്ച്.ഡി.പ്ലസ് സൂപ്പര്‍ അമൊലെഡ് ഫ്ലൂയിഡ് ഡിസ്പ്ലെയാണ് ഫോണിനുള്ളത്. ഇന്‍ഡിസ്പ്ലെ ഫിംഗര്‍ പ്രിന്റ് സെന്‍സറും ഫോണിലുണ്ടാവും. 0.23 സെക്കന്‍ഡില്‍ ഫോണിനെ അണ്‍ലോക്ക് ചെയ്യാന്‍ ഈ സെന്‍സര്‍ സഹായിക്കും.

ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 855 പ്ലസ് എസ്.ഒ.സി പ്രോസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഇതിന് പിന്‍ഭാഗത്ത് നാല് ക്യാമറകളാണുള്ളത്. പ്രാഥമിക ക്യാമറ 64 മെഗാ പിക്സലിന്റെ സാംസങ് ജി.ഡബ്യു.വണ്‍ ആണ്. രണ്ടാം ക്യാമറ 13 മെഗാ പിക്സലിന്റെ ടെലിഫോട്ടോ ലെന്‍സാണ്. മൂന്നാം ക്യാമറ എട്ട് മെഗാ പിക്സലിന്റെ വൈഡ് ആംഗിള്‍ ലെന്‍സും നാലാം ക്യാമറ രണ്ട് മെഗാ പിക്സലിന്റെ ഡെപ്ത് ക്യാമറയുമാണ്. 16 മെഗാ പിക്സലിന്റെ സെല്‍ഫി ക്യാമറയും അടങ്ങിയതാണ് റിയല്‍മി എക്സ് 2 പ്രൊ.

ആറ് ജി.ബി, എട്ട് ജി.ബി, 12 ജി.ബി റാമുകളില്‍ ഉള്ള ഫോണിന് ഓണ്‍ബോര്‍ഡ് സ്റ്റോറേജ് 64 ജി.ബി, 128 ജി.ബി, 256 ജി.ബി എന്നിങ്ങനെയാണ്.