00:00 | 00:00
ആപ്പിള്‍ മാത്രമല്ല ഇയര്‍ബഡ്സുമായി റിയല്‍മിയും വണ്‍പ്ലസും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 27, 05:40 am
2019 Dec 27, 05:40 am

ആപ്പിളിന്റെ എയര്‍പോഡിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് വയര്‍ലെസ് ഇയര്‍ബഡ്സുമായി എത്തിയിരിക്കുകയാണ് റിയല്‍മിയും വണ്‍പ്ലസും. രൂപകല്‍പ്പനയില്‍ എയര്‍പോഡിനോട് സമാനത പുലര്‍ത്തുന്ന ബഡ്സ് എയര്‍ ഇയര്‍ഫോണുകളുടെ ചിത്രങ്ങള്‍ റിയല്‍മി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വണ്‍പ്ലസും വയര്‍ലെസ് ഇയര്‍ബഡ്സുകള്‍ ഇറക്കുന്നുവെന്ന വിവരം പുറത്തുവരുന്നത്.

റിയല്‍മിയുടെ വയര്‍ലെസ് ഇയര്‍ബഡ്സുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നത് ഡിസംബര്‍ 17 നാണ്. ട്വിറ്റര്‍ വഴി പുറത്തുവിട്ട ടീസറിലൂടെയാണ് റിയല്‍മി ഇയര്‍ബഡ്സുകള്‍ അവതരിപ്പിച്ചത്.

ആപ്പിളിന്റെ എയര്‍പോഡുകള്‍ സ്റ്റാര്‍ക്ക് വൈറ്റ് നിറത്തില്‍ മാത്രമാണ് ലഭിക്കുക. എന്നാല്‍ റിയല്‍മിയുടെ ഇയര്‍ബഡ്സുകള്‍ ബ്ലാക്ക്, വൈറ്റ്, യെല്ലോ എന്നീ നിറങ്ങളില്‍ ലഭിക്കും.

ആപ്പിളിന്റെ എയര്‍പോഡിനോട് മത്സരിക്കാന്‍ സോണി, സാംസങ്, ഷവോമി, ജെ.ബി.എല്‍,സ്‌കള്‍ കാന്‍ഡി പോലെ നിരവധി ബ്രാന്റുകള്‍ നേരത്തേ ട്രൂലി വയര്‍ലെസ് ഇയര്‍ഫോണുകള്‍ പുറത്തിറക്കിയിട്ടുണ്ട്. കൂടുതല്‍ ബ്രാന്റുകള്‍ എത്തുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയുമെന്നാണ് വിപണിയിലെ പ്രതീക്ഷ.

വയര്‍ലെയ് ഇയര്‍ബഡ്സുകള്‍ പുറത്തിറങ്ങുമ്പോള്‍ ആദ്യംവാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 400 രൂപ ഡിസ്‌കൗണ്ടും റിയല്‍മി നല്‍കും.

5000ത്തില്‍ താഴെയായിരിക്കും ഹെഡ്സെറ്റുകളുടെ വിപണിയിലെ വില.