മോഡിയുടെ പുറംമോടികള്‍
Opinion
മോഡിയുടെ പുറംമോടികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th April 2013, 8:04 pm

ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ആളോഹരിവരുമാനത്തിന്റെ വളര്‍ച്ചയില്‍ 11-ാം സ്ഥാനമേ ഗുജറാത്തിനുള്ളൂ. 2012 വരെയുള്ള സ്ഥിതിവിവരക്കണക്കില്‍ 6.9 ശതമാനം മാത്രമാണ് ഗുജറാത്തിലെ ആളോഹരിവരുമാനം. ഏറ്റവും പിന്നാക്ക സംസ്ഥാനമായി കരുതപ്പെടുന്ന ബിഹാറാണ് ഏറ്റവും മുന്നില്‍-11.75 ശതമാനം. എന്‍.ഡി.എ സഖ്യത്തില്‍ എക്കാലവും മോഡിയുടെ എതിരാളിയായി വിശേഷിപ്പിക്കപ്പെടുന്ന നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായിട്ടുള്ള സംസ്ഥാനം. എന്നാല്‍, ഒരു മാധ്യമവും അദ്ദേഹത്തെ വികസന നായകനെന്നു വിളിച്ചു കേട്ടിട്ടില്ല.


എസ്സേയ്‌സ്/ പി.വി.ഷെബി

p.v-shebi“മോഡി മോഡല്‍” വികസനം പൊതുഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന് ഒടുവില്‍ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലും (സി.എ.ജി) പറഞ്ഞു. കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് വികസനത്തിന്റെ നേട്ടം ആര്‍ക്കു കിട്ടി? കോര്‍പ്പറേറ്റുകള്‍ ഓടിവരാന്‍ വെമ്പുന്ന ഗുജറാത്തില്‍ വികസനത്തിന്റെ മുടി ചൂടാമന്നനായി നരേന്ദ്ര മോഡി.[]

ഈ വിജയയാത്ര രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേയ്ക്കാണത്രേ. ബി.ജെ.പിയും മാധ്യമങ്ങളും ഇത് തിട്ടപ്പെടുത്തിക്കഴിഞ്ഞു. ഇവിടെ ആര്‍ക്കാണു നഷ്ടം.? വാര്‍ത്തകളില്‍ പെരുമയെടുത്ത മോഡി മോഡല്‍ വികസനത്തിന്റെ ഉള്ളറകളില്‍ എവിടെയാണ് സാധാരണജീവിതത്തിന്റെ അര്‍ഥങ്ങള്‍ തേടുക.!

അസാധാരണത്വങ്ങളുടെ തലപ്പാവണിഞ്ഞ മോഡിയുടെ ഗുജറാത്തിലൂടെ ഒന്നു കണ്ണോടിക്കാം. സി.എ.ജി വെളിപ്പെടുത്തിയ നഷ്ടക്കണക്കുകളുടെ പശ്ചാത്തലത്തില്‍ അടുത്തിടെ, മലയാളം വാരിക പ്രസിദ്ധീകരിച്ച “മോഡി മോഡല്‍” ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു.

മോഡിയുടെ പുറംമോടികള്‍

രാഹുല്‍ ഗാന്ധിയുടെ കിരീടധാരണത്തില്‍ ജെയ്പുരിലെ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം സമാപിച്ചു. അധികാരസിംഹാസനത്തിലേയ്ക്കുള്ള അവസരം നിശ്ചയിക്കാന്‍ രാജ്യം വരുംവര്‍ഷം പൊതുതിരഞ്ഞെടുപ്പിന് സാക്ഷിയാവും.

കോണ്‍ഗ്രസ്സിന് തൊട്ടു പിന്നാലെ ബി.ജെ.പിയും തിരഞ്ഞെടുപ്പൊരുക്കം തുടങ്ങി. സിംഹാസനം പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് മുഖ്യപ്രതിപക്ഷ പാര്‍ട്ടി. തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ക്ക് രൂപരേഖ നല്‍കാനായിരുന്നു ദല്‍ഹിയില്‍ ഈ മാസമാദ്യം ചേര്‍ന്ന ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗം.

അഴിമതിയാരോപണ വിധേയനായ നിതിന്‍ ഗഡ്കരിയെ മാറ്റി പാര്‍ട്ടി ദേശീയ അധ്യക്ഷസ്ഥാനത്ത് രാജ്‌നാഥ് സിങ് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ പ്രധാനയോഗം.

പൊതുതിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം മാത്രം ബാക്കിയുള്ളതിനാല്‍ സ്വാഭാവികമായും ബി.ജെ.പി ഏതൊക്കെ വിഷയങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ ഉയര്‍ത്തിക്കാട്ടുമെന്നതിന്റെ ചര്‍ച്ചയും വികസനസങ്കല്‍പ്പവും ദേശീയ കൗണ്‍സിലില്‍ പ്രതീക്ഷിക്കപ്പെട്ടു.

rahul-580-444

രാഷ്ട്രീയസമീപനവും വികസനകാഴ്ചപ്പാടും പ്രതിഫലിക്കുന്നതാണ് ഇത്തരം യോഗങ്ങളിലെ പ്രമേയങ്ങള്‍. എന്നാല്‍, ബി.ജെ.പി ദേശീയ കൗണ്‍സില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം യു.പി.എ സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷവിമര്‍ശനത്തിനപ്പുറത്തേയ്ക്ക് മറ്റൊരു കാലികപ്രസക്തിയും പങ്കുവെച്ചില്ല.

രാജ്‌നാഥ് സിങ്ങിന് പാര്‍ട്ടി പ്രസിഡന്റ് പദവിയില്‍ ഔദ്യോഗികാംഗീകാരം നല്‍കാന്‍ വിളിച്ചു ചേര്‍ത്ത കൗണ്‍സില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിച്ഛായയ്ക്കു മാറ്റു കൂട്ടാനുള്ള വേദി മാത്രമായി വഴിമാറി.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യ ദര്‍ശിച്ച ഏറ്റവും വലിയ അഴിമതിസര്‍ക്കാരാണ് ഇപ്പോഴത്തേതെന്നാണ് ബി.ജെ.പി രാഷ്ട്രീയപ്രമേയത്തിലെ വിശേഷണം. ഇതൊരു കൂട്ടുകക്ഷി സര്‍ക്കാരല്ല. അഴിമതിക്ക് വേണ്ടിയുള്ള കൂട്ടുകെട്ട് മാത്രമാണ്.

പൊതുഖജനാവ് വ്യാപകമായി കൊള്ളയടിക്കപ്പെടുന്നു. വന്‍കുംഭകോണങ്ങള്‍, അഴിമതികള്‍, കൈക്കൂലിക്കേസുകള്‍, വന്‍തോതിലുള്ള സാമ്പത്തിക അസന്തുലിതത്വം തുടങ്ങിവയൊക്കെയാണ് യു.പി.എയുടെ ഭരണനേട്ടങ്ങള്‍.

നിതിന്‍ ഗഡ്കരി ആരോപണവിധേയനായി പ്രസിഡന്റ് പദവിയില്‍ നിന്ന്‌
നിഷ്‌കാസിതനായതും കര്‍ണ്ണാടകയിലെ സ്വന്തം സര്‍ക്കാര്‍ കല്‍ക്കരിയഴിമതിയില്‍ ആടിയുലഞ്ഞതും ബി.ജെ.പി ബോധപൂര്‍വ്വം മറച്ചുവെച്ചു.

കുംഭകോണങ്ങള്‍ ഒന്നൊന്നായി രാജ്യത്തെ പിടിച്ചുകുലുക്കുമ്പോള്‍ ഗൂഢാലോചനയുടെ നിശബ്ദതയും മന:പൂര്‍വ്വമായ നിസ്സംഗതയും പുലര്‍ത്തുകയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുമെന്നും ബി.ജെ.പി വിമര്‍ശിക്കുന്നു.

2 ജി അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, കല്‍ക്കരിപ്പാടം ക്രമക്കേട്, വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്കുള്ള 25 ലക്ഷം കോടി കള്ളപ്പണം, ദേവാസ്-ആന്‍ഡ്രിക്‌സ് ഇടപാട്, ആദര്‍ശ് കുംഭകോണം, ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ഭൂമിക്രമക്കേട് തുടങ്ങിയ രാഷ്ട്രീയവിവാദങ്ങളുയര്‍ത്തിയ അഴിമതികള്‍ പ്രമേയത്തില്‍ പേരെടുത്തു പരാമര്‍ശിച്ചു.

തങ്ങളുടെ പ്രതിഷേധത്തിന്റെയും ഇടപെടലിന്റെയും ഭാഗമായിട്ടാണ് ഭൂരിപക്ഷം കുംഭകോണങ്ങളിലും അന്വേഷണം തുടങ്ങിവെച്ചതെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. പൊതുഖജനാവിലെ നാലായിരം കോടി രൂപ ഉപയോഗിച്ചുള്ള അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിനെക്കുറിച്ചുള്ള വിശദമായ വിലയിരുത്തല്‍ പ്രമേയത്തിലുണ്ട്.

350 കോടി രൂപയുടെ കമ്മിഷന്‍ നല്‍കിയെന്ന ആരോപണമുയര്‍ന്ന ഈ വിവാദത്തില്‍ എന്‍.ഡി.എ ഭരണകാലവും വിരല്‍ ചൂണ്ടപ്പെട്ടതായിരിക്കാം ഇതിനുള്ള കാരണം. നീതിയുക്തമായ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാരിനു താല്‍പര്യമില്ലെന്നാണ് പാര്‍ട്ടിയുടെ വിമര്‍ശം. തുടര്‍ച്ചയായുള്ള അഴിമതിവെളിപ്പെടുത്തലുകള്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു പോറലേല്‍പ്പിച്ചെന്നും ഇതിന്റെ ഉത്തരവാദിത്വം യു.പി.എ സര്‍ക്കാരിനാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തുന്നു.

അടുത്ത പേജില്‍ തുടരുന്നു

narendra-modi-inne

സാമ്പത്തികനയത്തെ തൊടാത്ത ബി.ജെ.പി പുത്തന്‍പരിഷ്‌കാരനാണയത്തിന്റെ മറുവശമാണ് തങ്ങളെന്ന് സ്വയം സമ്മതിക്കുകയാവാം. ബദല്‍ തങ്ങളാണെന്ന് ആവര്‍ത്തിക്കുമ്പോള്‍ ബദല്‍ നയങ്ങളോ വികസനകാഴ്ചപ്പാടോ മുന്നോട്ടു വെയ്ക്കാനാവാത്തത് പാര്‍ട്ടിയുടെ ദൗര്‍ബല്യത്തിലേയ്ക്കുള്ള ചൂണ്ടുവിരലായി.

ഭീകരവാദത്തെക്കുറിച്ചാണ് പ്രമേയത്തില്‍ വിശദമായ പരാമര്‍ശം. കുറ്റപ്പെടുത്തല്‍ പതിവുപോലെ പാകിസ്ഥാനിലേയ്ക്കു നീണ്ടു. സ്വന്തം മണ്ണ് ഇന്ത്യയ്‌ക്കെതിരെയുള്ള ഭീകരതയ്ക്കു വളക്കൂറാക്കുന്ന സമീപനം പാകിസ്ഥാന്‍ അവസാനിപ്പിക്കാതെ അയല്‍രാജ്യവുമായി സൗഹൃദചര്‍ച്ചയ്ക്ക് അടിസ്ഥാനമില്ലെന്ന് അടിവരയിട്ടു.

പാര്‍ലമെന്റ് അക്രമണക്കേസില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍ വൈകിയത് രാഷ്ട്രീയനേട്ടങ്ങള്‍ക്കാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ “ഹിന്ദുഭീകരത” എന്ന പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചു.[]

ഭീകരതയ്‌ക്കെതിരെയുള്ള ദേശീയ ഭീകരവിരുദ്ധകേന്ദ്രം അനിവാര്യമാണെന്നും ഭരണഘടനാപരമായ ചട്ടക്കൂടിനുള്ളിലായിരിക്കണമെന്നുമാണ് ആവശ്യം. ഭീകരവാദത്തെക്കുറിച്ചുള്ള ഉള്ളടക്കത്തില്‍ നക്‌സലിസവും മാവോവാദവും വിഷയങ്ങളായി.

ജമ്മു-കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ പട്ടാളക്കാരെ പാക് സൈന്യം പൈശാചികമായി വധിച്ചതിലുള്ള പ്രതിഷേധവും പ്രമേയത്തിലെ വികാരമായി. ദല്‍ഹിയിലെ കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയുള്ള ശക്തമായ ആവശ്യത്തില്‍ പാര്‍ട്ടിയും പങ്കാളിയായി. സ്ത്രീ സുരക്ഷയ്ക്കുള്ള ഏതൊരു നിയമവും നടപടിയും പിന്തുണയ്ക്കുമെന്നാണ് സര്‍ക്കാരിനും സമൂഹത്തിനും ബി.ജെ.പി നല്‍കുന്ന ഉറപ്പ്.

ഗുജറാത്തില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി മൂന്നാമതും അധികാരത്തിലെത്തിയതിന്റെ ആവേശം പ്രമേയത്തില്‍ പ്രതിഫലിക്കുന്നുണ്ട്. പാര്‍ട്ടി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ നേട്ടങ്ങള്‍ക്കും സമീപകാലതിരഞ്ഞെടുപ്പുകളിലെ വിജയങ്ങള്‍ക്കുമൊപ്പം ഹിമാചല്‍പ്രദേശിലെ ക്ഷീണം ഒരു പാഠമാക്കണമെന്നും പാര്‍ട്ടി പ്രമേയത്തില്‍ സ്വയം വിലയിരുത്തലുണ്ട്. അഴിമതിപരമ്പരകള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടി യു.പി.എ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ബി.ജെ.പി.

അതേസമയം, മുന്‍ പ്രസിഡന്റ് നിതിന്‍ ഗഡ്കരി ആരോപണവിധേയനായി പ്രസിഡന്റ് പദവിയില്‍ നിഷ്‌കാസിതനായതും കര്‍ണ്ണാടകയിലെ സ്വന്തം സര്‍ക്കാര്‍ കല്‍ക്കരിയഴിമതിയില്‍ ആടിയുലഞ്ഞതും പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച മുഖ്യമന്ത്രി യെഡിയൂരപ്പ ആഭ്യന്തരകലഹം മൂത്ത് പാര്‍ട്ടി വിട്ടതുമൊക്കെ ബോധപൂര്‍വ്വം മറച്ചുവെയ്ക്കാന്‍ ബി.ജെ.പി നേതൃത്വം പ്രത്യേകം ജാഗ്രത കാട്ടി. നരേന്ദ്ര മോഡിയുടെ താരപ്പകിട്ടില്‍ മതിമറന്ന മാധ്യമങ്ങളാവട്ടെ അവയൊക്കെ കണ്ടില്ലെന്നു നടിച്ചു.

നരേന്ദ്ര മോഡി കേന്ദ്രബിന്ദുവായതിലൂടെ ഗുജറാത്ത് മോഡല്‍ വികസനമാണ് തങ്ങളുടെ വഴിയെന്ന് പാര്‍ട്ടി പരോക്ഷമായി പ്രഖ്യാപിക്കുകയായിരുന്നു.

അഴിമതി, കെടുകാര്യസ്ഥതയില്‍ മുങ്ങിയ ഭരണം, വിലക്കയറ്റം തുടങ്ങിയവയൊക്കെ സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കിയതിനാല്‍ വാജ്‌പേയിയുടെ ഭരണകാലം രാജ്യത്തെ ജനത ഓര്‍ക്കണമെന്നാണ് ബി.ജെ.പിയുടെ ആഹ്വാനം. പ്രതീക്ഷയുടെ ഇതിഹാസമാണ് എന്‍.ഡി.എ ഭരണം കാഴ്ചവെച്ചതെങ്കില്‍ അരക്ഷിത്വമാണ് യു.പിഎ സര്‍ക്കാരിന്റെ സംഭാവനയെന്ന് ബി.ജെ.പി പരിഹസിച്ചു.

പ്രതീക്ഷാനിര്‍ഭരവും സുരക്ഷിതവുമായ ഒരു ഇന്ത്യ പാര്‍ട്ടി ജനങ്ങള്‍ക്കു വാഗ്ദാനം ചെയ്യുന്നു. ബദലിന് സത്ഭരണമാണ് ഏകവഴിയെന്നും അതിനു ബി.ജെ.പിക്കേ കഴിയൂവെന്നും പാര്‍ട്ടിപ്രമേയം അടിവരയിട്ടു.

കേന്ദ്രഭരണകക്ഷിക്കു നേരെയുള്ള ആരോപണങ്ങള്‍ക്കും വിമര്‍ശനനിലപാടുകള്‍ക്കുമപ്പുറം രാജ്യവികസനവും ജനകീയകാഴ്ചപ്പാടും പ്രമേയത്തില്‍ പ്രതിഫലിച്ചില്ല. ദരിദ്രരെയും അവശവിഭാഗങ്ങളെയും കുറിച്ചോ അവരുടെ അവസ്ഥയെക്കുറിച്ചോ ഒരു ഉത്കണ്ഠയും പ്രമേയത്തിലില്ല. കര്‍ഷകനേതാവായി അലങ്കരിക്കപ്പെടുന്ന രാജ്‌നാഥ് സിങ് പ്രസിഡന്റായിട്ടും കര്‍ഷകരെക്കുറിച്ചും രാജ്യത്തെ കാര്‍ഷികപ്രതിസന്ധിയെക്കുറിച്ചും ഒരു വരി പോലുമില്ല.

സാമ്പത്തികനയത്തെ തൊടാത്ത ബി.ജെ.പി പുത്തന്‍പരിഷ്‌കാരനാണയത്തിന്റെ മറുവശമാണ് തങ്ങളെന്ന് സ്വയം സമ്മതിക്കുകയാവാം. ബദല്‍ തങ്ങളാണെന്ന് ആവര്‍ത്തിക്കുമ്പോള്‍ ബദല്‍ നയങ്ങളോ വികസനകാഴ്ചപ്പാടോ മുന്നോട്ടു വെയ്ക്കാനാവാത്തത് പാര്‍ട്ടിയുടെ ദൗര്‍ബല്യത്തിലേയ്ക്കുള്ള ചൂണ്ടുവിരലായി.

ദേശീയ കൗണ്‍സിലിലും പുറത്തും നരേന്ദ്ര മോഡി കേന്ദ്രബിന്ദുവായതിലൂടെ ഗുജറാത്ത് മോഡല്‍ വികസനമാണ് തങ്ങളുടെ വഴിയെന്ന് പാര്‍ട്ടി പരോക്ഷമായി പ്രഖ്യാപിക്കുകയായിരുന്നു. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മോഡിയെ ഉയര്‍ത്തിക്കാട്ടുമോ ഇല്ലയോയെന്ന ചൂടേറിയ ചര്‍ച്ചകളുയര്‍ന്നതാണ് ഇതിന്റെ പിന്നാമ്പുറം.

അടുത്ത പേജില്‍ തുടരുന്നു

2002ല്‍ ഗുജറാത്ത് കലാപം കൊളുത്തിവിട്ട കുറ്റവാളിയുടെ വേഷത്തില്‍ നിന്നും 2012ല്‍ ഹാട്രിക് വിജയത്തോടെ രാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തിലേയ്ക്കുള്ള പേരായി ഉയര്‍ന്നത് നരേന്ദ്ര മോഡിയുടെ മാത്രം നേട്ടമായി കരുതാനാവില്ല. തടസ്സങ്ങളില്ലാതെ മൂലധനമൊഴുക്കാന്‍ എളുപ്പവഴി തേടുന്ന കോര്‍പ്പറേറ്റുകളുടെ കുടിലബുദ്ധിയും ഈ സമീപനം പുലര്‍ത്തുന്ന മാധ്യമപ്രചാരണവും മോഡിക്കു താരമാവാന്‍ വളക്കൂറൊരുക്കി.

narendra-modi-580-725

vika“ദേശ് കീ നേതാ കൈസേ ഹോ നരേന്ദ്ര മോഡി ജൈസേ ഹോ” (നരേന്ദ്ര മോഡി എങ്ങനെയോ അങ്ങനെയാവണം രാജ്യത്തെ നേതാക്കള്‍.)- ഇതായിരുന്നു ബി.ജെ.പി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി ഉയര്‍ന്നു കേട്ട മുദ്രാവാക്യം.

ഭരണമികവില്‍ മോഡിക്കു പകരം വെയ്ക്കാന്‍ രാജ്യത്തു മറ്റൊരു നേതാവില്ലെന്നര്‍ഥം. മോഡി മോഡല്‍ വികസനം രാജ്യമെമ്പാടും വേണമെന്നാണ് ബി.ജെ.പി നേതാക്കളുടെയും മുഖ്യധാരാമാധ്യമങ്ങളുടെയും കൊട്ടിഘോഷം.[]

2002ല്‍ ഗുജറാത്ത് കലാപം കൊളുത്തിവിട്ട കുറ്റവാളിയുടെ വേഷത്തില്‍ നിന്നും 2012ല്‍ ഹാട്രിക് വിജയത്തോടെ രാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തിലേയ്ക്കുള്ള പേരായി ഉയര്‍ന്നത് നരേന്ദ്ര മോഡിയുടെ മാത്രം നേട്ടമായി കരുതാനാവില്ല. തടസ്സങ്ങളില്ലാതെ മൂലധനമൊഴുക്കാന്‍ എളുപ്പവഴി തേടുന്ന കോര്‍പ്പറേറ്റുകളുടെ കുടിലബുദ്ധിയും ഈ സമീപനം പുലര്‍ത്തുന്ന മാധ്യമപ്രചാരണവും മോഡിക്കു താരമാവാന്‍ വളക്കൂറൊരുക്കി.

ഡിസംബറിലെ തിരഞ്ഞെടുപ്പ് വിജയവേളയിലും മറ്റും സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയ നേതാക്കളൊക്കെ പ്രശംസകള്‍ ചൊരിഞ്ഞ് മോഡിയനുകൂലതരംഗത്തിലെ കണികകളായി.

ദല്‍ഹിയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സിലിലും സ്ഥിതി മറിച്ചായിരുന്നില്ല. എല്ലാ കണ്ണുകളും മോഡിയെ വലയം ചെയ്തു. ഇവിടെ അദ്വാനിയുടെ സ്വരം മാത്രം വേറിട്ട് നിന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഗുജറാത്ത് മാത്രമല്ല, പാര്‍ട്ടി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും തുല്യമായി പ്രശംസിക്കപ്പെട്ടു. പണ്ട് താന്‍ വാജ്‌പേയിയുടെ വാക്കുകള്‍ ശ്രവിച്ചിരുന്നതിനു സമാനമായി സുഷമ സ്വരാജിന്റെ പ്രസംഗത്തെയും അദ്ദേഹം താരതമ്യപ്പെടുത്തി.

മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമായി പാര്‍ട്ടിക്കു പരിഗണന നല്‍കിയായിരുന്നു അഡ്വാനിയുടെ പ്രസംഗം. മോഡിയെന്ന വിഗ്രഹത്തിനായിരുന്നില്ല മുന്‍ഗണന. എന്നാല്‍ രാജ്യത്തിന് പുതിയൊരു വികസനപാത വെട്ടിത്തുറന്നുവെന്ന ദുര്‍വ്യാഖ്യാനത്തില്‍ മോഡി വാര്‍ത്തകളുടെ തലക്കെട്ടില്‍ തിളങ്ങി.

എന്താണ് നരേന്ദ്ര മോഡി തുറന്നിട്ട വികസനമാതൃക?സ്വദേശത്തും വിദേശത്തുമുള്ള വന്‍കിടകമ്പനികളും വ്യവസായസ്ഥാപനങ്ങളും എന്തുകൊണ്ട് ഗുജറാത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നു? സുരക്ഷിതമായ നിക്ഷേപത്തിനും വ്യവസായം തുടങ്ങാനും സൗഹൃദാന്തരീക്ഷമുള്ള നാടായതിനാല്‍ ഇത് സാധ്യമാവുന്നുവത്രേ.

ഔദ്യോഗിക നൂലാമാലകളില്‍ കുരുങ്ങാതെ ഗുജറാത്തില്‍ നിക്ഷേപം നടത്താന്‍ ഏകജാലകസമ്പ്രദായം നടപ്പാക്കിയ മോഡി വ്യവസായികള്‍ക്കു വരാന്‍ ഗുജറാത്തിന്റെ വാതില്‍ മലര്‍ക്കെ തുറന്നിട്ടതാണ് ഈ സൗഹൃദത്തിലേയ്ക്കുള്ള എളുപ്പവഴി.

പാതയും പാലവും ഗാംഭീര്യം പ്രതിഫലിപ്പിക്കുന്ന കെട്ടിടസമുച്ചയങ്ങളുമൊക്കെയായി വികസനം തോന്നിപ്പിക്കാനും മോഡി മറന്നില്ല. ഇതിലൊന്നാണ് അഹമ്മദാബാദിലെ ബി.ആര്‍.ടി കോറിഡോര്‍.ahmedabad-brt-corridor

രാഷ്ട്രീയ വൈരത്തിന്റെ നടുവില്‍പ്പെട്ട് പശ്ചിമബംഗാളിലെ സിംഗൂരില്‍ നാനോ കാര്‍ ഫാക്ടറി തുടങ്ങാനാവാതെ രത്തന്‍ ടാറ്റ വലഞ്ഞപ്പോള്‍ “ഇവിടേയ്ക്കു വരാം, ആരും എതിര്‍ക്കില്ല” എന്നു ധൈര്യം പകര്‍ന്നു, മോഡി. ഗുജറാത്ത് മുഖ്യമന്ത്രിയുടെ സമ്മതം മാത്രം മതി, മറ്റൊരെതിര്‍പ്പും തടസ്സമാവില്ലെന്നുള്ള തിരിച്ചറിവില്‍ വ്യവസായികള്‍ അവിടേക്കൊഴുകി.

ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി ഗുജറാത്തിലെ ജാംനഗറിലാണ്. റിലയന്‍സാണ് ഇതിന്റെ ഉടമസ്ഥര്‍.  ഇന്ത്യയിലെ ഏക ലിക്വിഡ് കെമിക്കല്‍ പോര്‍ട്ട് ടെര്‍മിനല്‍ ദഹേയിയിലാണ്. രണ്ട് എല്‍.എന്‍.ജി ടെര്‍മിനലുകള്‍ക്കു പുറമെ മൂന്നെണ്ണം കൂടി തുടങ്ങാനും അധികം ആലോചിക്കേണ്ടി വന്നില്ല. വാതകാധിഷ്ഠിത വൈദ്യുതിക്കു പുറമെ, സൂര്യവെളിച്ചത്തിന്റെ സമൃദ്ധിയില്‍ സൗരോര്‍ജ്ജം ഉല്‍്പ്പാദിപ്പിക്കാനും വഴി തുറന്നു.

കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഐ.ടി ഹബ്ബുകളാവുന്നതിന്റെ മാറ്റം മോഡി മനസ്സിലാക്കി. ഐ.ടി സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുകയായി തുടര്‍ന്നുള്ള ലക്ഷ്യം. ഏഷ്യ പസഫിക് മേഖലയിലെ ഏറ്റവും വലിയ ശൃംഖലയായ “വൈഡ് ഏരിയാ നെറ്റ് വര്‍ക്ക്” സ്ഥാപിച്ച് ഈ രംഗത്ത് കുതിപ്പറിയിച്ചു.

ഒമ്പതു ലക്ഷത്തോളം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഉപകരിക്കുന്ന ഈ ശംൃഖലയിലൂടെ 26 ജില്ലകളെയും 225 താലൂക്കുകളെയും ബന്ധിപ്പിച്ചു. വര്‍ത്തമാനകാലസ്പന്ദനം മനസ്സിലാക്കി സാങ്കേതികതയ്ക്ക് ഊന്നല്‍ നല്‍കിയ തൊഴില്‍തന്ത്രം സ്വീകരിച്ചു. ഗുജറാത്തിനെ ഐ.ടി ഹബ്ബാക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം ഐ.ടി.ഐകള്‍ കൂടുതല്‍ തുറക്കാന്‍ നടപടിയുണ്ടായി.

പത്ത് വര്‍ഷത്തിനുള്ളില്‍ ഐ.ടി.ഐകളുടെ എണ്ണം 274ല്‍ നിന്നും 1068 ആക്കി ഉയര്‍ത്തി. സീറ്റുകള്‍ 77,000 എണ്ണമായിരുന്നത് അഞ്ചു ലക്ഷത്തോളമായി. എന്‍ജിനിയറിങ് രംഗത്ത് മാത്രം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വര്‍ധിച്ചത് ഏഴായിരത്തോളം സീറ്റുകള്‍. ഇങ്ങനെ അഭൂതപൂര്‍വ്വമായ തൊഴില്‍വളര്‍ച്ച വിഭാവനം ചെയ്്ത മോഡിക്ക് യുവാക്കള്‍ക്കിടയില്‍ വീരപരിവേഷം.!

തൊഴില്‍സമരങ്ങള്‍ അനുവദിക്കാതിരുന്നത് മോഡിയുടെ മിടുക്കിന്റെ മുദ്രയായി. തിന്നു മുടിക്കുന്ന കോര്‍പ്പറേറ്റുകളുടെ താല്‍പര്യം സംരക്ഷിക്കപ്പെട്ടത് മാധ്യമങ്ങള്‍ പാടിപ്പുകഴ്ത്തി.

പാതയും പാലവും ഗാംഭീര്യം പ്രതിഫലിപ്പിക്കുന്ന കെട്ടിടസമുച്ചയങ്ങളുമൊക്കെയായി വികസനം തോന്നിപ്പിക്കാനും മോഡി മറന്നില്ല. ഇതിലൊന്നാണ് അഹമ്മദാബാദിലെ ബി.ആര്‍.ടി കോറിഡോര്‍. തലസ്ഥാന നഗരത്തില്‍ ഇങ്ങനെ ഒട്ടേറെ കാഴ്ചകള്‍.

ഫോബ്സ് മാഗസിന്‍ 2010 ല്‍ നടത്തിയ കണക്കെടുപ്പില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ലോകത്തിലെ മൂന്നാമത്തെ നഗരമായി അഹമ്മദാബാദ് ഇടം നേടി. വഡോദരയ്ക്കു സമീപം ഹലോലില്‍ ജനറല്‍ മോട്ടോഴ്‌സിന്റെ കാര്‍ നിര്‍മ്മാണഫാക്ടറിയും അഹമ്മദാബാദിനടുത്തെ സനന്ദില്‍ ടാറ്റായുടെ നാനോ ഫാക്ടറിയും ഭുജില്‍ എ.എം.ഡബ്ല്യൂ ട്രക്ക് നിര്‍മ്മാണവും സൂറത്തിലെ വജ്രവ്യാപാരവുമൊക്കെയായി വന്‍കിടവ്യവസായങ്ങള്‍ക്ക് ഗുജറാത്ത് വഴിയായതിന് തെളിവുകളേറെ.

എങ്ങനെ ഇതു മോഡി സാധ്യമാക്കിയെന്നു ചോദിച്ചാല്‍ എളുപ്പവഴികളുടെ പൊരുളറിയാം. സംസ്ഥാനത്ത് പ്രത്യേക നിക്ഷേപക മേഖല (Special Investment Region-SIR) സ്ഥാപിക്കാന്‍ പ്രത്യേകം നിയമം തന്നെ പാസ്സാക്കി.

കുറഞ്ഞത് അരലക്ഷം ഹെക്ടര്‍ സ്ഥലത്തു വ്യാപിച്ചു കിടക്കുന്നതാണ് എസ്.ഐ.ആര്‍ മേഖലകള്‍. ഇവിടെ വ്യവസായം തുടങ്ങാനുള്ള ഭൂമി ഏതു കമ്പനിക്കും ഭൂവുടമകളില്‍ നിന്നും നേരിട്ടു വാങ്ങാന്‍ വ്യവസ്ഥയുണ്ടാക്കി.
അടുത്ത പേജില്‍ തുടരുന്നു

narendra-modi-580-621എതിര്‍ശബ്ദങ്ങളെ ആട്ടിപ്പായിച്ച് മോഡി സൃഷ്ടിച്ചെടുത്ത തണലില്‍ വ്യവസായശാലകള്‍ തഴച്ചു വളര്‍ന്നു. തൊഴില്‍ശാലകളില്‍ പണിയെടുക്കുന്നവരുടെ എണ്ണത്തില്‍ സ്വാഭാവിക വര്‍ധനയുണ്ടായെങ്കിലും അവരുടെ ചൂഷണത്തിന്റെ ദീനരോദനം മതിലുകള്‍ക്കുള്ളിലൊതുങ്ങി. വികസനത്തിന്റെ പളപളപ്പില്‍, അതു സൃഷ്ടിച്ചെടുക്കുന്ന തൊഴിലാളിയുടെ വിയര്‍പ്പിന്റെ വിലയുണ്ടോയെന്ന് ആരും അന്വേഷിച്ചു ചെന്നില്ല.

പ്രത്യേക സാമ്പത്തിക മേഖല (സെസ്)യിലെപ്പോലെ നികുതിയൊന്നും ഈ മേഖലയില്‍ ഈടാക്കില്ല. വ്യവസായം തുടങ്ങുന്നതിന് മുമ്പ് അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കണമെന്നു മാത്രമാണ് കമ്പനികളോട് സര്‍ക്കാരിന്റെ ഉപാധി. ഇങ്ങനെ സര്‍ക്കാരുമായി നേരിട്ടുള്ള ചര്‍ച്ചകളില്ലാതെ തന്നെ വ്യവസായശാലകള്‍ തുടങ്ങാന്‍ കമ്പനികള്‍ക്ക് സ്വാതന്ത്ര്യമായി.[]

2009ല്‍ ഭറൂച്ചിലെ 453000 ചതുരശ്ര ഹെക്ടര്‍ സ്ഥലത്തു തുടങ്ങിയ പെട്രോളിയം കെമിക്കല്‍ ആന്റ് പെട്രോകെമിക്കല്‍ ഇന്‍വെസ്റ്റ്‌മെന്റ് റീജിയണായിരുന്നു ആദ്യത്തെ എസ്.ഐ.ആര്‍ സംരംഭം. വ്യവസായികളെയും സ്വകാര്യസംരംഭകരെയും കൈയ്യയച്ചു സഹായിക്കാന്‍ “വൈബ്രന്റ് ഗുജറാത്ത്” എന്ന മുദ്രാവാക്യത്തിലുള്ള നിക്ഷേപക ഉച്ചകോടി മറ്റൊരു അരങ്ങായി.

2007ലെ ആദ്യ ഉച്ചകോടിയില്‍ രണ്ടരലക്ഷം കോടിയിലേറെ നിക്ഷേപസാധ്യതയുള്ള പ്രത്യേക സാമ്പത്തിക മേഖലകള്‍ തുടങ്ങാന്‍ 104 ധാരണാപത്രം ഒപ്പിട്ടു. രണ്ടു വര്‍ഷത്തിനു ശേഷമുള്ള ഉച്ചകോടിയായപ്പോഴേയ്ക്കും വിദേശസംരംഭകര്‍ പറന്നെത്തി.

പന്ത്രണ്ടരലക്ഷം കോടി രൂപ നിക്ഷേപസാധ്യത തുറന്നു. ഇത്തരം വ്യവസായങ്ങള്‍ക്കായി 8668 ധാരണാപത്രങ്ങള്‍, വാഗ്ദാനം ചെയ്യപ്പെട്ടത് 25 ലക്ഷം തൊഴിലവസരങ്ങള്‍! 2011 ഓടെ ആഗോളസംരംഭകര്‍ വഴിയുള്ള നിക്ഷേപസാധ്യത 463 ശതകോടി അമേരിക്കന്‍ ഡോളറായി കുതിച്ചു. ഇങ്ങനെ വ്യവസായികമുന്നേറ്റത്തിലൂടെ വികസനം എന്ന സന്ദേശം മോഡി ഗുജറാത്തിനകത്ത