ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് സ്വന്തമാക്കി റയല്‍ മാഡ്രിഡ്. ലൂസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ പാച്ചുകയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റയല്‍ കിരീടം ഉയര്‍ത്തിയത്.
സീസണില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ കിലിയന്‍ എംബാപ്പെ 37 മിനിറ്റില്‍ തകര്‍പ്പന്‍ ഗോള്‍ നേടി തുടക്കം വിടുകയായിരുന്നു. പിന്നീട് 53 മിനിറ്റില്‍ റോഡ്രിഗോയും ഗോള്‍ നേടി തിളങ്ങി.
മത്സരത്തിന്റെ നിര്‍ണായകമായ അവസാനം ഘട്ടത്തില്‍ വിനീഷ്യസ് ജൂനിയര്‍ 84 മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയപ്പോള്‍ റയല്‍ പൂര്‍ണ്ണമായി മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു.
മത്സരത്തില്‍ ഇരുകൂട്ടരും മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ചവച്ചത്. എന്നാല്‍ പാസ്സിന്റെ കാര്യത്തിലും ആക്ക്യുറസിയുടെ കാര്യത്തിലും റയല്‍ മുന്നിലായിരുന്നു. മത്സരത്തില്‍ 14 ഫൗള്‍ നേടിയപ്പോള്‍ എതിരാളികള്‍ 13 നേടി. എന്നിരുന്നാലും രണ്ട് മഞ്ഞ കാര്‍ഡ് ലഭിച്ചത് പാച്ചുകന്‍ താരങ്ങള്‍ക്കായിരുന്നു.
മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനില്‍ ഇറങ്ങിയ റയലിന് വേണ്ടി മുന്നേറ്റ നിര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതില്‍ എടുത്ത് പറയേണ്ടത് കിലിയന്‍ എംബാപ്പെയുടെ പ്രകടനമാണ്. കഴിഞ്ഞ കുറേ മത്സരങ്ങളില്‍ നിന്ന് മോശം പ്രകടനം കാഴ്ചവെച്ച് ഫുട്‌ബോള്‍ ലോകം ഒന്നാകെ താരത്തിനെതിരെ വന്നിരുന്നു.
ഇതോടെ താരത്തിന് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി പിന്തുണയും നല്‍കി. എന്നാല്‍ നിര്‍ണായക പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാതെ വന്നപ്പോള്‍ താരം വീണ്ടും വിമര്‍ശിക്കപ്പെട്ടു. ശേഷമുള്ള മത്സരങ്ങളില്‍ എംബാപ്പെയുടെ തിരിച്ചുവരവിനാണ് ഫുട്‌ബോള്‍ ആരാധകര്‍ സാക്ഷ്യം വഹിച്ചത്.
Content Highlight: Real Madrid Won Intercontinental Cup