അബുദാബി: ഫിഫ ക്ലബ് ലോകകപ്പ് കിരീടം റയല്‍ മാഡ്രിഡ് നിലനിര്‍ത്തി. ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് ആതിഥേയരായ അല്‍ഐനെ തകര്‍ത്താണ് റയല്‍ കിരീടത്തില്‍ മുത്തമിട്ടത്.
തുടര്‍ച്ചയായ മൂന്നാം കിരീടമാണ് റയല്‍ സ്വന്തമാക്കിയത്. ക്ലബ് ലോകകപ്പില്‍ ഹാട്രിക് നേടുന്ന ആദ്യ ടീം എന്ന ചരിത്ര നേട്ടവും ഇതോടെ സ്പാനിഷ് വമ്പന്‍മാര്‍ സ്വന്തമാക്കി. ഇതോടെ റയലിന്റെ ക്രെഡിറ്റില്‍ നാല് ക്ലബ്ബ് കിരീടങ്ങളായി.
ലോക ഫുട്‌ബോളര്‍ ലൂക്കാ മോഡ്രിച്ചിലൂടെ ലീഡ് നേടിയ റയല്‍ സമ്പൂര്‍ണ ആധിപത്യം നിലനിര്‍ത്തിയാണ് കിരീടത്തില്‍ മുത്തമിട്ടത്. ലോറന്‍, റാമോസ് എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. ഒരു സെല്‍ഫ് ഗോളും റയലിന്റെ വിജയത്തില്‍ പങ്കാളിയായി.
ഷിയോതാനിയാണ് അല്‍ ഐനുവേണ്ടി വല കുലുക്കിയത്.
14ാം മിനുറ്റില്‍ ലൂക്കാ മോഡ്രിച്ചിലൂടെ തുടക്കമിട്ട റയലിന്റെ ഗോളടി യഹിയ നദീറിന്റെ സെല്‍ഫ് ഗോളിലൂടെയാണ് അവസാനിക്കുന്നത്.
അര്‍ജന്റീനയില്‍ നിന്നുള്ള റിവര്‍ പ്ലേറ്റിനെ തോല്‍പ്പിച്ചാണ് അല്‍ ഐന്‍ എഫ്.സി ഫൈനലിലെത്തിയത്.
WATCH THIS VIDEO: