Advertisement
Football
റൊണാള്‍ഡോ പോയെങ്കില്‍ ബെയ്ല്‍; യുവന്റസിനെതിരെ റയലിന് തകര്‍പ്പന്‍ ജയം, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
2018 Aug 05, 02:17 am
Sunday, 5th August 2018, 7:47 am

മാഡ്രിഡ്: യുവന്റസിനെ 3-1 ന് തകര്‍ത്ത റയല്‍ മാഡ്രിഡിന് ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ത്രസിപ്പിക്കുന്ന ജയം. സൂപ്പര്‍താരം റൊണാള്‍ഡോയുടെ പഴയ ടീമിനെതിരെ വിജയം കൊതിച്ചിറങ്ങിയ ഇറ്റാലിയന്‍ വമ്പന്‍മാര്‍ക്ക് ബെയ്‌ലും അസെന്‍സിയോയുമാണ് ഷോക്ക് നല്‍കിയത്.

കര്‍വാജലിന്റെ സെല്‍ഫ് ഗോളില്‍ യുവന്റസ് കളി തുടങ്ങി ആദ്യമിനിറ്റില്‍ തന്നെ ലീഡ് സ്വന്തമാക്കി. എന്നാല്‍ ആദ്യപകുതി അവസാനിക്കുന്നതിന് മുന്‍പ് സമനില പിടിച്ച് റയല്‍ യുവന്റസിന്റെ മേധാവിത്വം അവസാനിപ്പിച്ചു. 39ാം മിനിറ്റിലായിരുന്നു ബെയ്‌ലിന്റെ തകര്‍പ്പന്‍ ഗോള്‍.

ALSO READ: പി.വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ് ഫൈനലില്‍: എതിരാളി കരോലിന മാരിന്‍

രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റിനുള്ളില്‍ തന്നെ റയല്‍ ലീഡെടുത്തു. അസെന്‍സിയോ ആയിരുന്നു ഗോള്‍ നേടിയത്. അധികം വൈകാതെ 56ാം മിനിറ്റില്‍ അസെന്‍സിയോ രണ്ടാം ഗോളും റയല്‍ മൂന്നാം ഗോളും നേടി.

നേരത്തെ ലോകകപ്പിനുശേഷം റയലില്‍ നിന്നും പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ യുവന്റസിലെത്തിയിരുന്നു. എന്നാല്‍ ലോകകപ്പിനുശേഷം വിശ്രമത്തിലായ താരം കളിക്കാനിറങ്ങിയിരുന്നില്ല.

റൊണാള്‍ഡോയുടെ വിടവ് ബെയ്‌ലിലൂടെ നികത്താമെന്ന പ്രതീക്ഷയിലാണ് റയല്‍. ടീം പരിശീലകന്‍ ജൂലന്‍ ലോപ്തഗിയും ബെയ്‌ലിന് പിന്തുണ നല്‍കുന്നുണ്ട്. യുവന്റസിനെതിരായ മികച്ച പ്രകടനവും താരത്തിന് മുതല്‍ക്കൂട്ടാവും.