ലാ ലിഗയില്‍ നടന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലോസ് ബ്ലാങ്കോസ് ബാഴ്‌സലോണയെ കീഴ്‌പ്പെടുത്തിയത്. മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി ഇംഗ്ലണ്ട് സൂപ്പര്‍ത്താരം ജൂഡ് ബെല്ലിങ്ഹാം തിളങ്ങിയിരുന്നു.
മത്സരത്തിന്റെ ആറാം മിനിട്ടില്‍ ബാഴ്‌സക്കായി ഇല്‍ക്കെ ഗുണ്ടോഗന്‍ ലീഡെടുത്തിരുന്നു. രണ്ടാം പാദത്തിന്റെ പകുതി സമയം വരെ ലീഡ് നിലനിര്‍ത്താന്‍ ബാഴ്‌സക്ക് സാധിച്ചു. എന്നാല്‍ 68ാം മിനിട്ടില്‍ കിടിലന്‍ ലോങ് റേഞ്ച് ഷോട്ടിലൂടെ ബെല്ലിങ്ഹാം പന്ത് വലയിലെത്തിച്ചതോടെ കളി സമനിലയിലായി.
Jude Bellingham celebration in front of Barcelona crowd! 😍 pic.twitter.com/f4BffCOCL3
— TC (@totalcristiano) October 28, 2023
വാശിയേറിയ പോരാട്ടത്തിന്റെ ഇഞ്ച്വറി ടൈമിലാണ് റയല്‍ മാഡ്രിഡിന്റെ വിജയ ഗോള്‍ പിറന്നത്. 92ാം മിനിട്ടില്‍ ലൂക്ക മോഡ്രിച്ചിന്റെ അസിസ്റ്റില്‍ നിന്ന് താരം വലകുലുക്കുകയായിരുന്നു. ഇതോടെ മത്സരം 1-2ല്‍ അവസാനിച്ചു.
📋✅ Our #ElClásico starting XI is here! pic.twitter.com/o2vAYD3R7o
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) October 28, 2023
ഈ മത്സരത്തിലെ ജയത്തോടെ റയല്‍ മാഡ്രിഡ് പോയിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ഇതുവരെ കളിച്ച 11 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ജയവും ഒരു ലമനിലയും ഒരു തോല്‍വിയുമായി 28 പോയിന്റാണ് റയലിന്റെ അക്കൗണ്ടിലുള്ളത്. 24 പോയിന്റുമായി ബാഴ്‌സലോണ മൂന്നാം സ്ഥാനത്താണ്.
Content Highlights: Real Madrid wins in the firts El Classico of the season