'ലെജന്റ്‌സ്'; തന്റെ റെക്കോര്‍ഡിന് തൊട്ടുപിന്നില്‍ മെസി, ഇതിഹാസ തരവുമായുള്ള താരതമ്യത്തിന്റെ സ്‌റ്റോറി പങ്കുവെച്ച് വിനീഷ്യസ് ജൂനിയര്‍
Sports News
'ലെജന്റ്‌സ്'; തന്റെ റെക്കോര്‍ഡിന് തൊട്ടുപിന്നില്‍ മെസി, ഇതിഹാസ തരവുമായുള്ള താരതമ്യത്തിന്റെ സ്‌റ്റോറി പങ്കുവെച്ച് വിനീഷ്യസ് ജൂനിയര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 31st May 2023, 7:53 pm

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുമായി തന്നെ താരതമ്യപ്പെടുത്തുന്ന ഒരു സ്‌റ്റോറി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് റയല്‍ മാഡ്രിഡ് വിങര്‍ വിനീഷ്യസ് ജൂനിയര്‍.
ലയണല്‍ മെസി ഉള്‍പ്പെടുന്ന ഡ്രിബ്ലിങ് സ്റ്റാറ്റിസ്റ്റിക്‌സാണ് താരം പങ്കുവെച്ചത്.

യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളില്‍ 100 ഡ്രിബിളുകള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ കളിക്കാരനാകാന്‍ മെസിക്ക് കഴിഞ്ഞിരുന്നു. ലീഗ് വണ്ണില്‍ മെയ് 29ന് ഞായറാഴ്ച സ്‌ട്രോസ്ബര്‍ഗുമായുള്ള മത്സരത്തിന് ശേഷം അര്‍ജന്റൈന്‍ ഇതിഹാസം ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ഈ റെക്കോര്‍ഡില്‍ 108 ഗോളുമായി രണ്ടാമതുള്ളത് വിനീഷ്യസ് ജൂനിയറാണ്. ഇത് സൂചിപ്പിക്കുന്നത് 433യുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വിനീഷ്യസ് ജൂനിയര്‍ സ്‌റ്റോറിയായി പങ്കുവെച്ചത്.

ഈ സീസണിലെ പെര്‍ഫോമന്‍സ് വിലയിരുത്തുമ്പോഴും വിനീഷ്യസ് ജൂനിയറിന്റെ പെര്‍ഫോമന്‍സിന് സമാനമാണ് മെസിയുടെ പെര്‍ഫോമന്‍സും. റയലിനായി 23 ഗോളുകള്‍ നേടിയ വിനീഷ്യസ് 21 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തുട്ടുണ്ട്.
മെസി ഈ സീസണില്‍ പി.എസ്.ജിക്കായി 21 ഗോളുകളും 20 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

അതേസമയം, ശനിയാഴ്ചയാണ് പി.എസ്.ജി ജേഴ്സിയില്‍ മെസി അവസാനമായി കളത്തിലിറങ്ങുക. പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ച് ഫ്രീ ഏജന്റാകുന്ന താരം തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

2017നാണ് വിനീഷ്യസിനെ സ്വന്തമാക്കാനുള്ള കരാറില്‍ റയല്‍ മാഡ്രിഡ് ഒപ്പുവെക്കുന്നത്. 2018 ജൂലൈ 12ന് താരത്തിന്റെ 18ാം ജന്മദിനത്തിന് ശേഷമാണ് കരാര്‍ പ്രാബല്യത്തില്‍ വന്നത്. ഈ അടുത്ത് വിനീഷ്യസിന് വംശീയ അധിക്ഷേപം നേരിടുകയും അതിനെതിരെ താരം പ്രതിഷേധിക്കുകയും ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു.

Content Highlight: Real Madrid winger Vinicius Jr shared a story on Instagram comparing himself to Lionel Messi