പാരീസ് സെയ്ന്റ് ജെര്‍മെന്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ സൈന്‍ ചെയ്യാനുള്ള അവസാന ശ്രമത്തിലാണ് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ്.
2024 സമ്മറില്‍ ഫ്രഞ്ച് സൂപ്പര്‍താരത്തെ ഒരു ഫ്രീ ട്രാന്‍സ്ഫറായി ടീമിലെത്തിക്കാന്‍ താരത്തിന് അവസാനമായി ഓഫര്‍ അയക്കാന്‍ റയല്‍ മാഡ്രിഡ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.
റയൽ മാഡ്രിഡ് എംബാപ്പെയെ ടീമിലെത്തിക്കാനുള്ള ശ്രമം ഉപേക്ഷിച്ചുവെന്ന റിപ്പോർട്ടുകൾ നിലനിന്നിരുന്നു. എന്നാൽ ഇതെല്ലാം മാറ്റിമറിച്ചുകൊണ്ടാണ് സ്പാനിഷ് വമ്പൻമാർ പുതിയ ഓഫറുകളുമായി രംഗത്തെത്തുന്നത്.
സ്പാനിഷ് ഔട്ട്ലെറ്റായ റെലെവോ പറയുന്നതനുസരിച്ച് എംബാപ്പെയെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് 2024ന്റെ തുടക്കത്തില്‍ ഒരു ഓഫര്‍ അവതരിപ്പിക്കും.
❗️Been told that Liverpool is NOT pushing for Kylian #Mbappé. His transfer in summer 2024 ist not an issue at this stage. #LFC
➡️ #PSG, still totally relaxed as they are financially secured (contractually) for his possible departure
➡️ Real Madrid is still the most realistic… pic.twitter.com/GokRb13Avf
ഫിഫയുടെ നിയമങ്ങള്‍ പ്രകാരം ജനുവരി വരെ ക്ലബ്ബുകള്‍ ഒരു ടീമുമായി കരാറിലുള്ള താരങ്ങളുമായി ചര്‍ച്ചകള്‍ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ ഫ്രഞ്ച് വമ്പന്മാര്‍ക്കൊപ്പമുള്ള എംബാപ്പെയുടെ കരാര്‍ അവസാനിക്കും. ഈ സാഹചര്യത്തിലാണ് റയല്‍ മാഡ്രിഡ് ഫ്രഞ്ച് സൂപ്പര്‍താരത്തെ ടീമില്‍ എത്തിക്കാന്‍ അവസാന ശ്രമം നടത്തുന്നത്.
റയൽ മാഡ്രിഡിന്റെ മുന്നേറ്റനിരയിലെ പ്രധാന താരമായ കരിം ബെൻസിമ സൗദി ക്ലബ്ബായ അൽ ഇത്തിഹാദിലേക്ക് ഈ സീസണിൽ ചേക്കേറിയിരുന്നു. ഇതിന് പിന്നാലെയാണ് ബെൻസിമയുടെ സ്ഥാനത്തേക്ക് കൃത്യമായ ഒരു പകരക്കാരനെ തേടികൊണ്ട് ലോസ് ബ്ലാങ്കോസ് എംബാപ്പയെ ലക്ഷ്യം വെക്കുന്നത്.
കിലിയന്‍ എംബാപ്പെ ഈ സീസണില്‍ മിന്നും ഫോമിലാണ് കളിക്കുന്നത്. ഈ സീസണില്‍ പി.എസ്.ജിക്കായി 17 മത്സരങ്ങളില്‍ നിന്നും 17 ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് സ്വന്തമാക്കിയിട്ടുള്ളത്. അടുത്തിടെ നടന്ന യൂറോ യോഗ്യത മത്സരത്തില്‍ എംബാപ്പെ തന്റെ ഫുട്‌ബോള്‍ കരിയറില്‍ 300 ഗോളുകള്‍ എന്ന പുതിയ നാഴിക കല്ലിലേക്കും കാലെടുത്തുവെച്ചിരുന്നു.
Content Highlight: Real Madrid will send a final offer in January signing of kylian mbappe.