ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ ക്ലബിലെത്തിക്കാന്‍ സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡ് കഴിഞ്ഞ രണ്ട് സീസണുകളായി രംഗത്തുണ്ട്. എംബാപ്പെക്ക് ഈ സീസണില്‍ ലോസ് ബ്ലാങ്കോസിനൊപ്പം ചേരാന്‍ താത്പര്യമുണ്ടായിരുന്നെങ്കിലും പി.എസ്.ജി താരത്തെ വിട്ടുനല്‍കാന്‍ ഒരുക്കമായിരുന്നില്ല. പാരീസിയന്‍സുമായി 2024 വരെയാണ് എംബാപ്പെക്ക് കരാറുള്ളത്. കരാര്‍ അവസാനിക്കാതെ താരത്തെ ഫ്രീ ഏജന്റായ് അയക്കാന്‍ പി.എസ്.ജി ഒരുക്കമായിരുന്നില്ല.
എംബാപ്പെയുടെ ആവശ്യം ശക്താമായപ്പോള്‍ താരത്തെ വിട്ടയക്കാന്‍ 250 ദശലക്ഷം യൂറോ പി.എസ്.ജി റയല്‍ മാഡ്രിഡിനോട് ആവശ്യപ്പെടുകയായിരുന്നു. കരാര്‍ സംബന്ധിച്ച് തടസങ്ങള്‍ നേരിട്ടതിനാല്‍ ഒരു വര്‍ഷത്തേക്ക് കൂടി പി.എസ്.ജിയില്‍ തുടരാന്‍ എംബാപ്പെ നിര്‍ബന്ധിതനാവുകയായിരുന്നു.
എന്നാല്‍ കരാര്‍ അവസാനിച്ചതിന് ശേഷവും എംബാപ്പെയെ ക്ലബ്ബില്‍ നിലനിര്‍ത്തുന്നതിനായി പി.എസ്.ജി താരത്തിന്റെ വേതനത്തില്‍ വലിയ വര്‍ധനവുണ്ടാക്കുമെന്നുമാണ് വ്യക്തമാക്കുന്നത്.
എംബാപ്പെയെ സ്വന്തമാക്കാന്‍ വിദൂര സാധ്യതകളൊന്നുമില്ലെന്ന് മനസിലാക്കിയ റയല്‍ മാഡ്രിഡ് ഇപ്പോള്‍ നാപ്പോളിയുടെ നൈജീരിയന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ വിക്ടര്‍ ഒസിമനെ സ്വന്തമാക്കാനൊരുങ്ങുകയാണ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സീരി എ ക്ലബ്ബായ നാപ്പോളിയില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരത്തെ സ്വന്തമാക്കാന്‍ റയലിന് പുറമെ പി.എസ്.ജിയും ചെല്‍സിയും രംഗത്തുണ്ടെന്നാണ് സ്‌കൈ സ്‌പോര്‍ട്ട്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
നാപ്പോളിക്കായി കളിച്ച 108 മത്സരങ്ങളില്‍ നിന്ന് 63 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം. നിലവില്‍ സീരി എ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് നാപ്പോളി. ആറ് മത്സരത്തില്‍ നിന്നും മൂന്ന് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി 11 പോയിന്റാണ് നാപ്പോളിക്കുള്ളത്. 15 പോയിന്റുമായി ഇന്ററാണ് ഒന്നാമത്.
സെപ്റ്റംബര്‍ 30നാണ് നാപ്പോളിയുടെ അടുത്ത മത്സരം. ലീസാണ് എതിരാളികള്‍.
Content Highlights: Real Madrid wants to sign with Victor Osimhen