കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് ബുണ്ടസ്‌ലിഗ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് നോര്‍വീജിയന്‍ സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. ഈ സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് റെക്കോഡുകള്‍ വാരിക്കൂട്ടുന്ന ഹാലണ്ടിനെ നോട്ടമിട്ട് മുന്‍ നിര ക്ലബ്ബുകള്‍ രംഗത്തുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ട്.
താരത്തെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് രംഗത്തുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സെമ റയല്‍ മാഡ്രിഡ് വിടുന്നതോടെ ഒത്ത പകരക്കാരനെ ക്ലബ്ബിലെത്തിക്കുകയാണ് ലോസ് ബ്ലാങ്കോസിന്റെ ലക്ഷ്യം.
കരിം ബെന്‍സെമയെ പോലൊരു സൂപ്പര്‍ സ്‌ട്രൈക്കരുടെ നിലവാരത്തിലുള്ള വളരെ ചുരുക്കം കളിക്കാരെ യൂറോപ്പിലുള്ളൂ എന്നിരിക്കെ ഹാലണ്ടാണ് പെര്‍ഫെക്ട് സബ്സ്റ്റിറ്റിയൂട്ട് എന്നാണ് റയലിന്റെ വിലയിരുത്തല്‍.
Who would you rather face in the next round, Manchester City or Bayern Munich? pic.twitter.com/6pd5XepWiZ
— Madrid Zone (@theMadridZone) April 18, 2023