സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡുമായുള്ള കരാര്‍ അവസാനിച്ചതോടെ ഫ്രഞ്ച് സൂപ്പര്‍താരം കരിം ബെന്‍സിമ മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറിയിരിക്കുകയാണ്. സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഇത്തിഹാദുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് ബെന്‍സിമ സൈന്‍ ചെയ്തിരിക്കുന്നത്.
താരത്തെ ഒരു വര്‍ഷത്തേക്ക് കൂടി നിലനിര്‍ത്താന്‍ ലോസ് ബ്ലാങ്കോസ് തീരുമാനിച്ചിരുന്നെങ്കിലും അല്‍ ഇത്തിഹാദിന്റെ ഓഫര്‍ സ്വീകരിക്കാനായിരുന്നു ബെന്‍സെമയുടെ തീരുമാനം. ഇതോടെ താരത്തിന് ഒത്ത പകരക്കാരെ അന്വേഷിക്കുകയാണ് റയല്‍ മാഡ്രിഡ്. ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുടെ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ ആണ് റയല്‍ നോട്ടിമിട്ടിരിക്കുന്നത്.
മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറെന്റിനൊ പെരെസിന്റെ സ്വപ്നമാണ് എംബാപ്പെയെ ക്ലബ്ബില്‍ എത്തിക്കുക എന്നത്. കഴിഞ്ഞ സീസണില്‍ തന്നെ ഇക്കാര്യത്തില്‍ ഫ്ളോറെന്റീനൊ പെരെസ് നീക്കം നടത്തിയിരുന്നെങ്കിലും അത് നടന്നില്ല. എന്നാല്‍ വീണ്ടും താരത്തിനായി രംഗത്തെത്തിയ പെരെസ് 150 മില്യണ്‍ യൂറോ ( 1320 കോടി രൂപ ) യൂറോയാണ് താരത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്.
സ്‌പോര്‍ട്‌സ് മാധ്യമങ്ങളായ മാര്‍ക്കയുടെയും സെന്‍ട്രല്‍ ഡിഫന്‍സ് സൈറ്റിന്റെയും റിപ്പോര്‍ട്ട് പ്രകാരം എംബാപ്പെക്ക് 2025 വരെയാണ് പി.എസ്.ജിയില്‍ കരാറുള്ളത്. എന്നാല്‍ അതുവരെ തുടരാന്‍ താത്പര്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 ജനുവരിയില്‍ ലോസ് ബ്ലാങ്കോസ് താരത്തെ സ്വന്തമാക്കുമെന്നും അടുത്ത വര്‍ഷം എംബാപ്പെ റയല്‍ മാഡ്രിഡ് ജേഴ്‌സിയില്‍ കളിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ സീസണിലും എംബാപ്പെയെ സൈന്‍ ചെയ്യാനായി റയല്‍ മാഡ്രിഡ് ശ്രമം നടത്തിയിരുന്നെങ്കിലും ട്രാന്‍സ്ഫര്‍ പ്രക്രിയകളുടെ അവസാന നിമിഷം വമ്പന്‍ ഓഫര്‍ നല്‍കി എംബാപ്പെയെ പി.എസ്.ജി തങ്ങളുടെ ക്ലബ്ബില്‍ നിലനിര്‍ത്തുകയായിരുന്നു. ഇക്കാര്യത്തില്‍ റയല്‍ പരിശീലകന്‍ ആന്‍സലോട്ടിക്ക് താരത്തിനോട് ദേഷ്യമുണ്ടെന്ന് നേരത്തെ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നിരുന്നാലും റയല്‍ മാനേജ്‌മെന്റിന് എംബാപ്പെയെ ഇപ്പോഴും വാങ്ങാന്‍ താത്പര്യമുണ്ടെന്നും താരത്തെ സൈന്‍ ചെയ്യാനായി ഇപ്പോഴും സ്പാനിഷ് ക്ലബ്ബ് ശ്രമം തുടരുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.