റയല്‍ മാഡ്രിഡിലെ പ്രധാന താരങ്ങളില്‍ ഒരാളാണ് ലൂക്ക മോഡ്രിച്ച്. റയലിന്റെ മിഡ് ഫീല്‍ഡറായ താരം ക്ലബ്ബിന്റെ നേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ഈ സീസണില്‍ റയല്‍ മാഡ്രിഡുമായി കരാര്‍ അവസാനിക്കാനിരിക്കെ താരത്തെ പുറത്താക്കാനാണ് ക്ലബ്ബിന്റെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
റയല്‍ മാഡ്രിഡില്‍ വിരമിക്കാനായിരുന്നു താരത്തിന്റെ ആഗ്രഹമെങ്കിലും അത് സാധ്യമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താരത്തിന് പകരക്കാരനായി നിലവില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനായി കളിക്കുന്ന ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാമിനെ ക്ലബ്ബിലെത്തിക്കാനാണ് റയല്‍ പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറെന്റീനോ പെരേഡസ് ബെല്ലിങ്ഹാമിന്റെ പ്രകടനത്തില്‍ ആകൃഷ്ടനാണെന്നും താരത്തെ ഉടന്‍ ക്ലബ്ബിലെത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫൂട്ടമെക്കാര്‍ട്ടോയെ ഉദ്ദരിച്ച് എല്‍ ഫുട്‌ബോളെറോയാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം 2012ലാണ് മോഡ്രിച് റയല്‍ മാഡ്രിഡിലെത്തുന്നത്. കരിയറിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന് ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡിങ് താരങ്ങളില്‍ ഒരാളായി മാറാന്‍ സാധിച്ചു. റയലിനായി കളിച്ച 473 മത്സരങ്ങളില്‍ നിന്ന് 37 ഗോളും 76 അസിസ്റ്റുമാണ് താരം അക്കൗണ്ടിലാക്കിയത്.
കഴിഞ്ഞ ദിവസം സ്പാനിഷ് ലാ ലിഗ ഫുട്ബോളിലെ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡ് വിജയിച്ചിരുന്നു. എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ബാഴ്സലോണ റയല്‍ മാഡ്രിഡിനെ തോല്‍പ്പിക്കുകയായിരുന്നു. കരിം ബെന്‍സെമ ഹാട്രിക് നേടിയ മത്സരത്തില്‍ വിനീഷ്യസ് ജൂനിയറാണ് റയല്‍ മാഡ്രിഡിനായി മറ്റൊരു ഗോള്‍ നേടിയത്.
ഏപ്രില്‍ 13ന് ചെല്‍സിക്കെതിരെയാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം.
Content Highlights: Real Madrid wants replace Luka Modric to Jude Bellingham in next transfer window