Daily News
കെയ്‌ലര്‍ നവാസ് റയല്‍ മാഡ്രിഡിന് സ്വന്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Aug 04, 04:14 pm
Monday, 4th August 2014, 9:44 pm

[] മാഡ്രിഡ്: ബ്രസീല്‍ ലോകകപ്പില്‍ തിളങ്ങിയ കോസ്റ്ററിക്കയുടെ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസ് യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന് സ്വന്തം. 10 മില്യണ്‍ യൂറോ മുടക്കി ആറ് വര്‍ഷത്തേക്കാണ് നവാസുമായി റയല്‍ കരാര്‍ ഒപ്പിട്ടത്.

സ്പാനിഷ് ക്ലബായ ലെവന്റെ യുഡിയില്‍ നിന്നാണ് റയല്‍ മാഡ്രിഡിന്റെ അങ്കത്തട്ടിലേക്ക് നവാസ് എത്തുന്നത്. ലോകകപ്പ് ക്വാര്‍ട്ടറിലേക്ക് കോസ്റ്ററിക്കയെ നയിച്ച നവാസിന്റെ  പ്രകടനമാണ് റയലിലേക്കുള്ള വഴി തുറന്നത്.

സ്പാനിഷ് ലാലിഗയിലെ കഴിഞ്ഞ രണ്ട് സീസണുകളില്‍ ലെവന്റെക്ക് വേണ്ടി് ഗോള്‍ വല കാത്ത 27കാരനായ നവാസ് വരും നാളുകളില്‍  റയലിനായി ബൂട്ടണിയും.

വൈദ്യപരിശോധനക്ക് ശേഷം ആഗസ്ത് 5 ചൊവ്വാഴ്ച ഒരു മണിക്ക് നവാസിനെ മാഡ്രിഡ് താരമായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് റയല്‍ വ്യക്തമാക്കി.