മാഡ്രിഡ്: ഇസ്രയേലി പട്ടാളക്കാരനെ അടിച്ചതിന് വിചാരണകൂടാതെ ജയിലിലകപ്പെട്ട അഹദ് തമീമിക്ക് സ്പാനിഷ് ഫുട്‌ബോള്‍ വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്‌റെ ആദരം. എട്ടുമാസങ്ങള്‍ക്കുശേഷം ജയില്‍ മോചിതയായ കൗമാരക്കാരിയെ ഇന്നലെയാണ് മഡ്രിഡില്‍ ആദരസൂചകമായി മാഡ്രിഡ് ജഴ്‌സി കൈമാറിയത്.
അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള ഡെര്‍ബി മല്‍സരത്തിന് മുമ്പാണ് തമീമിയെ ക്ലബ് അധികൃതര്‍ ആദരിച്ചത്.9ാം നമ്പര്‍ ജഴ്‌സിയില്‍ അഹദ് എന്ന പേരിലാണ് തമീമിയെ റയല്‍ അവതരിപ്പിച്ചത്.
ALSO READ:ലില്ലി- അതിജീവനത്തിന്റെ സുഗന്ധം..
കഴിഞ്ഞ വര്‍ഷമാണ് അമ്മയോടൊപ്പം വീട്ടിലേക്ക് പോയ തമീമിയെ സൈനികര്‍ തടഞ്ഞത്. ദേഷ്യം വന്ന തമീമി സൈനികരെ അടിയ്ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ തമീമിക്ക് അഭിഭാഷകനെ വെയ്ക്കാനോ സ്വന്തം ഭാഗം ന്യായീകരിക്കാനോ ഇസ്രയേല്‍ സൈനിക കോടതി അനുമതി നല്‍കിയിരുന്നില്ല.
തീവ്രവാദിയെ അംഗീകരിച്ച റയല്‍മാഡ്രിഡ് നടപടി അങ്ങേയറ്റം ലജ്ജാകരമായെന്ന് ഇസ്രയേല്‍ വിദേശകാര്യ പ്രതിനിധി ഇമ്മാനുവല്‍ നഹ്ഷന്‍ പറഞ്ഞു.അതേസമയം ഇസ്രയേലിന്‌റെ രാഷ്ട്രീയ നിലപാടുകളോടുള്ള അടിയാണ് തമീമിയെ അംഗീകകരിച്ചതിലുടെ ഫലസ്തീന് ലഭിച്ചതെന്ന് ഫലസ്തീന്‍ പ്രതികരിച്ചു.വിചാരണകൂടാതെ നൂറുകണക്കിന് ഫലസ്തീന്‍ കൗമാരക്കാരാണ് ഇസ്രയേലി ജയിലുകളില്‍ കഴിയുന്നത്.