സ്പാനിഷ് ഫുട്ബോൾ ലീഗായ ലാ ലിഗയിൽ നിലവിലെ ലീഗ്, ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ ബാഴ്സയുടെ നിഴലിൽ ഒതുങ്ങിയിരിക്കുകയാണ്. ലീഗിൽ വലിയ മുന്നേറ്റമൊന്നും ഉണ്ടാക്കാൻ കഴിയാത്ത റയൽ ബാഴ്സയുടെ പിന്നിലായാണ് ഈ സീസണിൽ മുന്നേറുന്നത്.
എന്നാൽ ഉടൻ റയൽ മാഡ്രിഡ് വിടുന്ന അവരുടെ സൂപ്പർ താരം ബെൻസെമക്ക് പകരക്കാരനായി റയൽ മൂന്ന് യുവതാരങ്ങളുടെ പട്ടിക തയ്യാറാക്കി എന്ന റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്.
നിലവിൽ 36 വയസുള്ള ബെൻസെമ തന്റെ ക്ലബ്ബ് കരിയർ അവസാനിപ്പിക്കുമ്പോഴാണ് പകരം കൊണ്ട് വരാൻ മൂന്ന് യുവതാരങ്ങളുടെ പട്ടിക മാഡ്രിഡ് ക്ലബ്ബ് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
മുണ്ടോ ഡീപോർട്ടോവയാണ് റയൽ നോട്ടമിടുന്ന മൂന്ന് യുവ താരങ്ങളുടെ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്.
കിലിയൻ എംബാപ്പെ, ഗോൺസാലോ റാമോസ്, റിച്ചാർലിസൺ മുതലായ താരങ്ങളെയാണ് ബെൻസെമയുടെ പകരക്കാരനായി റയൽ നോട്ടമിട്ടിരിക്കുന്നത്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിലും എംബാപ്പെയെയും റയലിനെയും ചേർത്ത് നിരവധി ട്രാൻസ്ഫർ അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ എംബാപ്പെയുമായുള്ള സൈനിങ് അവസാന നിമിഷം നടക്കാതെ വന്നതോടെ താരവും റയൽ പ്രസിഡന്റ് പെരസുമായുള്ള ബന്ധം മോശമായി എന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
എംബാപ്പെയെ സൈൻ ചെയ്യാൻ സാധിച്ചില്ലെങ്കിൽ പിന്നീട് ഗോൺസാലോ റാമോസിനെയാണ് റയലിൽ എത്തിക്കാനായി പെരസ് ശ്രമിക്കുന്നത്.
ബെൻഫിക്കയിൽ മികവോടെ കളിക്കുന്ന റാമോസ് ഈ സീസണിൽ 34 മത്സരങ്ങളിൽ നിന്നും മൊത്തം 23 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്.
റിച്ചാർലിസണാണ് റയൽ നോട്ടമിടുന്ന മറ്റൊരു താരം. ടോട്ടൻഹാമിൽ മികവോടെ കളിക്കുന്ന താരത്തിന് റയലിന്റെ മുന്നേറ്റ നിരയിൽ തിളങ്ങാൻ സാധിക്കുമെന്നാണ് റയൽ മാനേജ്മെന്റിന്റെ അഭിപ്രായമെന്നും മുണ്ടോ ഡീപോർട്ടോവ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ലാ ലിഗയിൽ നിലവിൽ 24 മത്സരങ്ങളിൽ നിന്നും 20 വിജയങ്ങളോടെ 62 വിജയവുമായി രണ്ടാം സ്ഥാനത്താണ് റയൽ.
മാർച്ച് 11ന് എസ്പാന്യോളിനെതിരെയാണ് റയലിന്റെ അടുത്ത മത്സരം.
Content Highlights:Real Madrid have 3 players list o Karim Benzema’s replacement Reports