| Monday, 25th September 2023, 1:22 pm

എല്ലാം എന്റെ തെറ്റ്; തോൽവിഭാരം ഏറ്റെടുത്ത് ആൻസലോട്ടി

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ലാ ലിഗയിൽ നടന്ന മാഡ്രിഡ്‌ ഡെർബിയിൽ അത്‌ലറ്റികോ മാഡ്രിഡ്‌ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിനെ തോൽപ്പിച്ചിരുന്നു.

അത്‌ലറ്റികൊ മാഡ്രിഡിന്റെ ഹോം സ്റ്റേഡിയമായ മെട്രോപൊളിറ്റിയൻ സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. ആതിഥേയർക്ക് വേണ്ടി സ്പാനിഷ് താരം അൽവരോ മൊറാട്ട ഇരട്ടഗോളും, ഫ്രഞ്ച് സൂപ്പർതാരം ആന്റോയൻ ഗ്രീസ്മാൻ ഒരു ഗോളും നേടി. ജർമൻ താരം ടോണി ക്രൂസിന്റെ വകയായിരുന്നു റയലിന്റെ ആശ്വാസഗോൾ.

ഈ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കുകയായിരുന്നു റയൽ മാഡ്രിഡ് പരിശീലകൻ ആൻസൊ ആൻസലോട്ടി വന്നു. എല്ലാം എന്റെ തെറ്റാണെന്നാണ് ആൻസലോട്ടി പറഞ്ഞത്.

‘എല്ലാം എന്റെ തെറ്റാണ്. ഞാൻ ഈ സിസ്റ്റം മാറ്റില്ല ചില കാര്യങ്ങൾ മനസിലാക്കാനും അത് ശരിയാക്കാനും ഈ മത്സരം ഞങ്ങളെ സഹായിക്കും,’ ആൻസലോട്ടി മാഡ്രിഡ്‌ എക്സ്ട്രയിലൂടെ പറഞ്ഞു.

മത്സരശേഷം റയൽ മാഡ്രിഡ്‌ നായകൻ ലൂക്കാ മോഡ്രിച്ചിനെ പിന്തുണച്ചും ആൻസെലോട്ടി രംഗത്ത് വന്നിരുന്നു. ‘മോഡ്രിച്ചിന് പകരക്കാരനോ? മറ്റുള്ള താരങ്ങളും നന്നായി കളിച്ചില്ല’, റയൽ പരിശീലകൻ മാഡ്രിഡ്‌ എക്സ്ട്രാ ഓൺ എക്സ് വഴി പറഞ്ഞു.

ഈ സീസണിൽ 4-1-2-1-2 എന്ന ഫോർമേഷനിൽ ആൻസലോട്ടി ഉറച്ചുനിന്നു. ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയറിന്റെ അഭാവവും ടീമിനെ ബാധിച്ചു. സീസണിലെ റയലിന്റെ ആദ്യ തോൽവിയാണ് ഇത്.

ലാ ലിഗയിൽ ആറ് മത്സരങ്ങളിൽ നിന്നും അഞ്ച് വിജയവും ഒരു തോൽവിയുമടക്കം 15 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ആൻസലോട്ടിയും സംഘവും.

സെപ്റ്റംബർ 27ന് സ്വന്തം തട്ടകത്തിൽ ലോസ് ബ്ലാങ്കോസ് ലാൽ പാമിസിനെ നേരിടും.

Content Highlight: Real Madrid coach Ancelotti takes full responsibility for La Liga defeat against Atletico Madrid.

We use cookies to give you the best possible experience. Learn more