ചരിത്രത്തിൽ ആറാം തവണയും മാഞ്ചസ്റ്റർ സിറ്റിയെ കരയിപ്പിപ്പിച്ചു; പെപ്പിന്റെ കണ്ണീരിൽ ചവിട്ടി റയലിന്റെ കുതിപ്പ്
Football
ചരിത്രത്തിൽ ആറാം തവണയും മാഞ്ചസ്റ്റർ സിറ്റിയെ കരയിപ്പിപ്പിച്ചു; പെപ്പിന്റെ കണ്ണീരിൽ ചവിട്ടി റയലിന്റെ കുതിപ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th April 2024, 10:39 am

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് സെമിയില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍ട്ടിയില്‍ വീഴ്ത്തിയാണ് റയല്‍ സെമിയിലേക്ക് മുന്നേറിയത്. പെനാല്‍ട്ടിയില്‍ 4-3 എന്ന സ്‌കോറിനായിരുന്നു ലോസ് ബ്ലാങ്കോസിന്റെ വിജയം.

ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ആറാം തവണയാണ് റയല്‍ മാഡ്രിഡ് പുറത്താക്കുന്നത്. മറ്റൊരു ടീമും ഇത്രയധികം തവണ ഒരു ടീമിനെയും പുറത്താക്കിയിട്ടില്ല എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്.

ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ ഭാഗത്തില്‍ ടീമുകളും മൂന്ന് വീതം ഗോളുകള്‍ നേടി സമനിലയില്‍ പിരിയുകയായിരുന്നു. അതുകൊണ്ടുതന്നെ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദത്തില്‍ ഇരു ടീമുകളും വിജയം ലക്ഷ്യം വെച്ച് തന്നെയാണ് കളത്തില്‍ ഇറങ്ങിയത്.

മത്സരം തുടങ്ങി പന്ത്രണ്ടാം മിനിട്ടില്‍ തന്നെ ബ്രസീലിയന്‍ സൂപ്പര്‍ താരം റോഡ്രിഗോയിലൂടെ റയല്‍ മുന്നിലെത്തുകയായിരുന്നു. ഒടുവില്‍ ആദ്യപകുതി പിന്നിട്ടപ്പോള്‍ റയല്‍ എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ ബെല്‍ജിയം സൂപ്പര്‍ താരം കെവിന്‍ ഡി ബ്രൂയ്‌നിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി മറുപടി ഗോള്‍ നേടുകയായിരുന്നു. 76ാം മിനിട്ടില്‍ ആയിരുന്നു ഇത്തിഹാദിനെ ഇളക്കി മറിച്ച ഗോള്‍ പിറന്നത്. നിശ്ചിത സമയത്തിനുള്ളില്‍ ഇരു ടീമുകളും വീതം നേടിയതോടെ മത്സരം ടൈമിലേക്ക് നീങ്ങുകയും ഒടുവില്‍ പെനാല്‍ട്ടി വിധിയെഴുതിയ മത്സരത്തില്‍ റയല്‍ ജയിച്ചു കയറുകയും ആയിരുന്നു.

മത്സരത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഭാഗത്തായിരുന്നു. 68 ശതമാനം ബോള്‍ പൊസഷന്‍ കൂട്ടരുടെയും കൈകളില്‍ ആയിരുന്നു. 33 ഷോട്ടുകളാണ് മാഞ്ചസ്റ്റര്‍ സിറ്റി എതിരാളികളുടെ പോസ്റ്റിലേക്ക് ഉന്നം വെച്ചത്. ഇതില്‍ ഒന്‍പത് ഷോട്ടുകളും ലക്ഷ്യത്തിലേക്ക് ആയിരുന്നു. സമയം മറുഭാഗത്ത് റയല്‍ എട്ട് ഷോട്ടുകള്‍ ആണ് സിറ്റിയുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ മൂന്നെണ്ണം ഓണ്‍ ടാര്‍ഗറ്റ് ആയിരുന്നു.

സെമി ഫൈനലില്‍ ജര്‍മ്മന്‍ വമ്പന്‍മാരായ ബയണ്‍ മ്യൂണിക്ക് ആണ് റയലിന്റെ എതിരാളികള്‍. മെയ് എഴിനാണ് ആദ്യ പാദ സെമി നടക്കുന്നത്. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവാണ് വേദി.

Content Highlight: Real Madrid Beat Manchester city in UCL