മത്സരത്തിനിടെ നടന്ന സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. സെര്‍ജിയോ റാമോസും റയല്‍ മാഡ്രിഡിന്റെ ജര്‍മന്‍ സെന്റര്‍ ബാക്ക് അന്റോണിയോ റൂഡിഗറും തമ്മില്‍ വാക്കേറ്റമുണ്ടായി. മത്സരത്തിന്റെ 44ാം മിനിട്ടില്‍ ആയിരുന്നു സംഭവം നടന്നത്. പെനാല്‍ട്ടി ബോക്‌സില്‍ നിന്നും ഇരുതാരങ്ങളും ഏറ്റുമുട്ടുകയായിരുന്നു. പഴയ ക്ലബ്ബിനെതിരെ റാമോസ് ഏറ്റുമുട്ടിയത് ഏറെ ശ്രദ്ധേയമായി.
നീണ്ട 16 വര്‍ഷത്തോളം റയലിനൊപ്പം ഉണ്ടായിരുന്ന താരമാണ് റാമോസ്. റയല്‍ മാഡ്രിഡിനായി 671 മത്സരങ്ങളില്‍ നിന്നും 101 ഗോളുകളും 40 അസിസ്റ്റുകളുമാണ് റാമോസ് നേടിയത്. ലോസ് ബ്ലാങ്കോസിനൊപ്പം 22 ട്രോഫികളും താരം നേടി യിട്ടുണ്ട്.
2021ലാണ് റാമോസ് ഫ്രീ ഏജന്റ് ആയി റയല്‍ മാഡ്രിഡില്‍ നിന്നും ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മനിലേക്ക് ചേക്കേറിയത്. ഈ സീസണിലാണ് റാമോസ് പാരീസ് വിട്ട് പഴയ തട്ടകമായ സെവിയ്യയില്‍ എത്തിയത്.
സെവിയ്യയുടെ ഹോം ഗ്രൗണ്ടായ റാമോന്‍ സാഞ്ചസ് പിസ്ജുവാന്‍ സ്റ്റേഡിയത്തില്‍
നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ ഇരു ടീമും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല.
ഒടുവില്‍ മത്സരത്തിന്റെ 74ാം മിനിട്ടില്‍ ഡേവിഡ് അലാബയുടെ ഓണ്‍ ഗോളിലൂടെ സെവിയ്യയാണ് ആദ്യം ലീഡെടുത്തത്.
എന്നാല്‍ നാല് മിനിറ്റുകള്‍ക്ക് ശേഷം റയല്‍ തിരിച്ചടിക്കുകയായിരുന്നു. 78ാം മിനിട്ടില്‍ ഡാനി കാര്‍വാജാല്‍ ആണ് റയലിനായി ഗോള്‍ നേടിയത്. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 1-1ന് ഇരുടീമും സമനിലയില്‍ പിരിയുകയായിരുന്നു.
സമനിലയാണെങ്കിലും ലാ ലിഗയില്‍ പത്ത് മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും ഒരു തോല്‍വിയും ഒരു സമനിലയും അടക്കം 21 പോയിന്റുമായി ഒന്നാം സ്ഥാനത്തുതന്നെ തുടരാനും റയല്‍ മാഡ്രിഡിന് സാധിച്ചു.
Content Highlight: Real Madrid and Sevilla draw in la liga and sergio ramos and rudger fights imn the match.