പാലക്കാട്: ലോഹിതദാസ് – ദിലീപ് കൂട്ടുകെട്ടില്‍ പിറന്ന ചക്കരമുത്ത് സിനിമയിലെ കഥാപാത്രത്തിന് സംവിധായകന്‍ മാതൃകയാക്കിയ അരവിന്ദന്‍ അന്തരിച്ചു. 41 വയസായിരുന്നു. ഹൃദയസ്തംഭനമായിരുന്നു കാരണം.
ലോഹിതദാസിന്റെ വീടായ അമരാവതിയിലെ നിത്യസന്ദര്‍ശകനായിരുന്ന അരവിന്ദന്റെ സ്വഭാവ- രൂപ സവിശേഷതകള്‍ ഉപയോഗിച്ചായിരുന്നു സിനിമയിലെ കഥാപാത്രത്തിനെ രൂപപ്പെടുത്തിയത്.
ലോഹിതദാസ് മരിച്ചതിന്റെ പത്താം വാര്‍ഷികം അടുക്കുന്നതിനിടെയാണ് അരവിന്ദന്റെ മരണം. അമരാവതിയുടെ പടിപ്പുര തുറന്ന് എത്തി നിറഞ്ഞ ചിരിയോടെ ലോഹിക്ക് മുന്നില്‍ വന്ന് നിന്ന അരവിന്ദനില്‍ ഏറെ പ്രത്യേകതകള്‍ അദ്ദേഹം കണ്ടെത്തുകയായിരുന്നു.
തിറ കലാകാരന്‍ കൂടിയായ അരവിന്ദനെ സിനിമയിറങ്ങിയതോടെ കാണാനായി നിരവധിയാളുകള്‍ എത്തിച്ചേര്‍ന്നിരുന്നു.