'ചക്കരമുത്തിലെ' യഥാര്‍ത്ഥ കഥാപാത്രം അരവിന്ദന് അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്ക്
Wednesday, 26th June 2019, 8:49 pm
പാലക്കാട്: ലോഹിതദാസ് – ദിലീപ് കൂട്ടുകെട്ടില്‍ പിറന്ന ചക്കരമുത്ത് സിനിമയിലെ കഥാപാത്രത്തിന് സംവിധായകന് മാതൃകയാക്കിയ അരവിന്ദന് അന്തരിച്ചു. 41 വയസായിരുന്നു. ഹൃദയസ്തംഭനമായിരുന്നു കാരണം.
ലോഹിതദാസിന്റെ വീടായ അമരാവതിയിലെ നിത്യസന്ദര്‍ശകനായിരുന്ന അരവിന്ദന്റെ സ്വഭാവ- രൂപ സവിശേഷതകള്‍ ഉപയോഗിച്ചായിരുന്നു സിനിമയിലെ കഥാപാത്രത്തിനെ രൂപപ്പെടുത്തിയത്.