ജയ്പൂര്‍: സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിലേക്ക് മടങ്ങിവരണമെന്ന് ഹൈക്കമാന്റ്. മടങ്ങി വന്നാല്‍ സച്ചിനെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഹൈക്കമാന്റ് അറിയിച്ചു.
സച്ചിന്‍ തിരിച്ചുവരണമെന്നും പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ക്കാമെന്നും ഹൈക്കമാന്റ് അറിയിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് ശ്രമം തുടരവെ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്ശക്തി തെളിയിച്ചു. നൂറ് എം.എല്‍.എമാരെ ജയ്പൂരിലെ വസതിയിലെത്തിച്ചാണ് ഗെലോട്ട് തന്റെ സര്‍ക്കാരിന്റെ ശക്തി പ്രകടിപ്പിച്ചത്.
30 എം.എല്‍.എമാര്‍ തനിക്കൊപ്പമാണെന്ന സച്ചിന്‍ പൈലറ്റിന്റെ അവകാശ വാദത്തിന് പിന്നാലെയായിരുന്നു ഇത്.