| Monday, 15th June 2020, 10:16 pm

ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ തയ്യാര്‍; ബാറ്റിംഗിനും ഫീല്‍ഡിംഗിനും പ്രത്യേക കോച്ച് വേണ്ടിവരില്ലെന്ന് അസഹ്‌റുദ്ദീന്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ തയാറാണെന്ന് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യന്‍ ടീം പരിശീലകനാവാനുള്ള അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും കണ്ണ് ചിമ്മുന്ന വേഗത്തില്‍ ഞാനത് ഇരുകൈയും നീട്ടി സ്വീകരിക്കും. നിലവിലെ ടീമിനൊപ്പം നിരവധി സപ്പോര്‍ട്ട് സ്റ്റാഫിനെ കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നുന്നു. കാരണം മുഖ്യപരിശീലകന്‍ തന്നെ മികച്ച ബാറ്റ്‌സ്മാനാണെങ്കില്‍ പിന്നെ ടീമിനെന്തിനാണ് വേറെ ബാറ്റിംഗ് പരിശീലകന്‍’, അസര്‍ ചോദിച്ചു.

താന്‍ ബാറ്റിംഗില്‍ ഫീല്‍ഡിംഗിലും ശ്രദ്ധിക്കുന്നതിനാല്‍ വേറെ ബാറ്റിംഗ്, ഫീല്‍ഡിംഗ് പരിശീലകരുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐ.പി.എല്‍ വെട്ടിച്ചുരുക്കിയായാലും ഇത്തവണ നടത്തണമെന്നും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ അസ്ഹര്‍ പറഞ്ഞു. യുവതാരങ്ങള്‍ക്ക് പ്രതിഭ തെളിയിക്കാനുള്ള വലിയ വേദിയാണ് ഐ.പി.എല്‍.

നിലവില്‍ ഇന്ത്യന്‍ ടീമിലെ നിര്‍ണായക സാന്നിധ്യങ്ങളായ ജസ്പ്രീത് ബുമ്രയുടെയും ഹര്‍ദ്ദിക് പാണ്ഡ്യയും ഐ.പി.എല്‍ ദേശീയ ടീമിന് നല്‍കിയ മികച്ച സംഭാവനകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more