മന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കാന്‍ തയ്യാറാണെന്ന് ബന്‍സല്‍
India
മന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കാന്‍ തയ്യാറാണെന്ന് ബന്‍സല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th May 2013, 3:50 pm

ന്യൂദല്‍ഹി: കൈക്കുലി കേസില്‍ അനന്തരവന്‍ പിടിയിലായ സാഹചര്യത്തില്‍ റെയില്‍വ്വെ വകുപ്പ് സ്ഥാനത്ത് നിന്ന് രാജി വെക്കാന്‍ തയ്യാറാണന്ന് പവന്‍ കുമാര്‍ ബന്‍സല്‍ വ്യക്തമാക്കി.

സംഭവത്തില്‍ കേന്ദ്ര റെയില്‍മന്ത്രി പവന്‍കുമാര്‍ ബന്‍സാലിനോട് കോണ്‍ഗ്രസ് വിശദീകരണം തേടിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ കണ്ട് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചത്.[]

ബന്‍സല്‍ രാജിക്കത്ത് നല്‍കുമെന്നും. എന്നാല്‍ പ്രധാനമന്ത്രി അത് സ്വീകരിക്കാന്‍ സാധ്യതയില്ലെന്നുമാണ് ഒടുവില്‍ കിട്ടുന്ന റിപ്പാര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ തനിക്ക് അഴിമതിയിലും  അനന്തരവന്റെ ഇടപാടുകളിലും ബന്ധമില്ലെന്നും ബന്‍സാല്‍ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ യാതൊരുവിധ ഔദ്യോഗിക കൃത്യവിലോപവും നടത്തിയിട്ടില്ലെന്നും, പൊതുജീവിതത്തില്‍ എന്നും സത്യസന്ധത പുലര്‍ത്തിയ വ്യക്തിയാണ് താനെന്നും, കേസ് അന്വേഷിക്കുന്ന സി.ബി.ഐ.യുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും, അന്വേഷണം എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്നും ബന്‍സല്‍ പറഞ്ഞു.

ഇന്നലെ രാത്രിയാണ് റയില്‍വെ ബോര്‍ഡംഗമായ മഹേഷ് കുമാറില്‍ നിന്ന് 90 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് സിബിഐ മന്ത്രിയുടെ അനന്തരവനായ വിജയ് സിംഗ്എന്നയാളെ അറസ്റ്റ് ചെയ്തത്.

പത്ത് കോടി രൂപയായിരുന്നു വിജയ് സിംഗ്ല മഹേഷ് കുമാറിനോട് ആവശ്യപ്പെട്ടിരുന്നത്. ഒടുവില്‍ ഇടനിലക്കാരന്‍ വഴി 2 കോടി രൂപയാക്കുകയായിരുന്നു. റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ലഭിക്കുന്നതിനു വേണ്ടിയാണ് മഹേഷ് സിംഗ്ലയ്ക്ക് കൈക്കൂലി നല്‍കിയത്.

അനന്തിരവന്‍ കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്ന് പ്രതിപക്ഷം ബന്‍സാലിനെതിരെ രംഗത്തു വന്നിട്ടുണ്ട്.ബന്‍സല്‍ തല്‍സ്ഥാനത്തിരക്കാന്‍ യോഗ്യനല്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.