ന്യൂദല്‍ഹി: രാജ്യത്തിന് വേണ്ടി ആര്‍ക്കൊപ്പം വേണമെങ്കിലും കളിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കുകയെന്നതു തന്നെ വലിയ നേട്ടമാണെന്നും അതില്‍ ഏറെ സന്തോഷിക്കുന്നെന്നും സാനിയ പറഞ്ഞു.
മിക്‌സഡ് ഡബിള്‍സില്‍ ലിയാണ്ടര്‍ പെയ്‌സിനൊപ്പം കളിക്കണമെന്ന ടെന്നിസ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ അടുത്തിടെ സാനിയ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സാനിയയുടെ മറുപടി ഇതായിരുന്നു.
ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കുകയെന്നത് തന്നെ വലിയ നേട്ടമാണ്.
“” അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമുണ്ട്. ഭൂപതിയ്‌ക്കൊപ്പം കളിക്കുന്നതിനും പെയ്‌സിനൊപ്പം കളിക്കുന്നതിനും എനിയ്ക്ക് സന്തോഷമേയുള്ളു. എന്നാല്‍ കുറച്ചുകൂടി താത്പര്യം മഹേഷ് ഭൂപതിയ്‌ക്കൊപ്പം കളിക്കാനാണ്. കാരണം ഞങ്ങള്‍ തമ്മില്‍ ഒരുമിച്ച് കളിച്ച് പരിചയമുണ്ട് “”.-സാനിയ പറഞ്ഞു.
എന്നാല്‍ ആര്‍ക്കൊപ്പമാവും കളിക്കുക എന്ന ചോദ്യത്തിന് സാനിയ കൃത്യമായ മറുപടി നല്‍കിയില്ല. എന്നാല്‍ വിമ്പിള്‍ഡനില്‍ ഒരുമിച്ച് കളിക്കാന്‍ കഴിയുമോയെന്ന് ലിയാന്‍ഡറിനോട് ചോദിച്ചിട്ടില്ലെന്നും വിമ്പിള്‍ഡനിലെ തങ്ങളുടെ ഷെഡ്യൂളുകള്‍ വ്യത്യസ്തമായതിനാലാണ് അതെന്നും സാനിയ പറഞ്ഞു.