| Thursday, 4th January 2018, 2:04 pm

'ഇവിടെ എന്തോ പ്രത്യേകതയുണ്ട്, എനിക്ക് ഏറ്റവും നല്ല ആരാധകരുള്ളത് കേരളത്തില്‍'; മഞ്ഞപ്പടയ്ക്കായി കളിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് പൂനെ സൂപ്പര്‍ താരം മാഴ്‌സലീഞ്ഞോ

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിനായി കളിക്കാന്‍ ആഗ്രഹമുണ്ടെന്ന വെളിപ്പെടുത്തലുമായി എഫ്.സി പൂനെ സിറ്റി നായകനും സൂപ്പര്‍ താരവുമായ മാഴ്‌സെലോ. നേരത്തെ പൂനെയുമായി കരാറിലൊപ്പിടുന്നതിന് മുമ്പ് തന്നെ ബ്ലാസ്റ്റേഴ്‌സ് ടീം സമീപിച്ചിരുന്നുവെന്നും ഭാവിയില്‍ മഞ്ഞക്കുപ്പായത്തില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്നും മാഴ്‌സലോ വ്യക്തമാക്കി.

ബ്രസീലുകാരനായ മാഴ്‌സെലോ എന്ന മാഴ്‌സലീഞ്ഞോ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ബി ടീമിലൂടെയായിരുന്നു തന്റെ കരിയര്‍ ആരംഭിക്കുന്നത്. സ്‌പെയിനിന് പുറമെ ബ്രസീലിയന്‍, ഗ്രീക്ക് ടീമുകള്‍ക്കായി താരം പന്തു തട്ടിയിട്ടുണ്ട്. അതിന് ശേഷമാണ് ഐ.എസ്.എല്‍ മൂന്നാം സീസണില്‍ ദല്‍ഹി ഡൈനാമോസിന്റെ താരമായെത്തുന്നത്.

ദല്‍ഹിയ്ക്കായി പത്ത് ഗോള്‍ നേടിയ മാഴ്‌സലീഞ്ഞോ ആ വര്‍ഷത്തെ ടോപ്പ് സ്‌കോററുമായി. ഇപ്പോള്‍ പൂനെയുടെ നായകന്‍ കൂടിയായി മാഴ്‌സലീഞ്ഞോ മിന്നും ഫോമിലാണുള്ളത്. നായകന്റെ കരുത്തിലാണ് പൂനെ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി നില്‍ക്കുന്നത്. നാല് അസിസ്റ്റുകളും അഞ്ച് ഗോളുകളുമാണ് താരത്തിന്റെ നേട്ടം.

ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാന്‍ ഇന്ന് പൂനെയിറങ്ങുമ്പോള്‍ നയിക്കാന്‍ മുന്നിലുണ്ടാകും നായകനായ മാഴ്‌സലീഞ്ഞോ. അതിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് മഞ്ഞപ്പടയ്ക്കായി കളിക്കാന്‍ തനിക്കി ആഗ്രഹമുണ്ടെന്ന് താരം വ്യക്തമാക്കിയത്. നേരത്തെ മാഴ്‌സലീഞ്ഞോയെ നോട്ടമിട്ട് ദല്‍ഹിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ തനിക്ക് താല്‍പര്യം ബ്ലാസ്റ്റേഴ്‌സിനായി കളിക്കുകയായിരുന്നുവെന്നും പക്ഷെ അവര്‍ തന്നെ സമീപിക്കുമ്പോഴേക്കും താന്‍ പൂനെയുമായി കരാറിലൊപ്പിട്ടിരുന്നുവെന്നും താരം പറയുന്നു.

അതേസമയം, ഭാവിയില്‍ ബ്ലാസ്റ്റേഴ്‌സിനായി കളിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും താരം വെളിപ്പെടുത്തി.” ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുമ്പോള്‍ ശക്തമായ ടീമിനെതിരെ ശക്തമായ അന്തരീക്ഷത്തിലാണ് കളിക്കുന്നത്. കേരളം എന്നു ഡിഫികള്‍ട്ടായിരുന്നു. പക്ഷെ എനിക്ക് ഇന്ത്യയില്‍ തന്നെ ഏറ്റവും നല്ല ആരാധകറുള്ളത് ഇവിടെയാണ്. അവരുടെ മെസേജുകളൊക്കെ ലഭിക്കാറുണ്ട്. അവര്‍ക്കെന്റെ ഗോളൊക്കെ ഇഷ്ടമാണ്. ഇവിടെ വ്യത്യസ്തമായ എന്തോ ഉണ്ട്.” താരം പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more