| Monday, 2nd March 2020, 8:11 am

രാജ്യത്തെ സമാധാനം നിലനിര്‍ത്താന്‍ എന്ത് പങ്ക് വഹിക്കാനും ഞാന്‍ ഒരുക്കമാണ്: രജനീകാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ എന്ത് പങ്ക് വഹിക്കാനും താന്‍ തയ്യാറാണെന്ന് നടന്‍ രജനീകാന്ത്. മുസ്‌ലിം സംഘടനയിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രജനികാന്തിന്റെ പ്രതികരണം.

” രാജ്യത്തെ സമാധാനം നിലനിര്‍ത്താന്‍ ഞാന്‍ ഏത് പങ്ക് വഹിക്കാനും തയ്യാറാണ്. അവര്‍(മുസ്‌ലിം നേതാക്കള്‍) പറഞ്ഞതുപോലെ രാജ്യത്തിന്റെ പ്രഥമ ലക്ഷ്യം സ്‌നേഹവും ഐക്യവും സമാാധാനവും ആയിരിക്കണമെന്നതിനോട് ഞാനും യോജിക്കുന്നു,”. അദ്ദേഹം ട്വീറ്റ് ചെയ്തു.

മുസ് ലിങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ നടന്ന കലാപത്തെ നേരത്തെ തന്നെ രജനീകാന്ത് അപലപിച്ചിരുന്നു. കേന്ദ്രത്തിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.
കലാപത്തെ തടയാന്‍ സാധിക്കില്ലെങ്കില്‍ രാജിവെച്ച് പുറത്ത് പോകണമെന്നായിരുന്നു കേന്ദ്രത്തിനോട് അദ്ദേഹം പറഞ്ഞത്.

വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടന്ന കലാപത്തില്‍ 43 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇരുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്നു ദിവസം നീണ്ടു നിന്ന കലാപത്തില്‍ ഹിന്ദുത്വ തീവ്രവാദികള്‍ മുസ്ലിങ്ങളുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് അക്രമിക്കുകയും പള്ളിക്ക് തീയിടുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more