തിരുവനന്തപുരം: സി.പി.ഐ.എം തയ്യാറായാല്‍ കേരളത്തിലും സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പി.ഐ.എം അക്രമം അവസാനിപ്പിക്കണമെന്ന ഉപാധി മാത്രമാണ് അവര്‍ക്ക് മുന്നില്‍വെക്കാനുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രിയ്ക്ക് ബി.ജെ.പിയെ ഭയമാണ്. അതുകൊണ്ടാണ് ബി.ജെ.പിയ്‌ക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറാകാത്തത്.
നേരത്തെ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്-സി.പി.ഐ.എം തെരഞ്ഞെടുപ്പ് ധാരണയ്ക്ക് തീരുമാനമായിരുന്നു. ഹൈക്കമാന്റും പൊളിറ്റ്ബ്യൂറോയും ഇത് സംബന്ധിച്ച് ധാരണയുമായി മുന്നോട്ടുപോകാനുള്ള അനുവാദം നല്‍കിയിരുന്നു.
ALSO READ: ദുരാചാരങ്ങളെ നവോത്ഥാന മുന്നേറ്റത്തിലൂടെ ഇല്ലായ്മ ചെയ്യുന്നതില്‍ കേരളം മാതൃക: മാര്‍ക്കണ്ഡേയ കട്ജു
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കരുതെന്ന നിര്‍ദേശത്തോടെയാണ് ബംഗാള്‍ ഘടകത്തിന് സഹകരണമാകാമെന്ന അനുമതി സി.പി.ഐ.എം. പൊളിറ്റ് ബ്യൂറോ നല്‍കിയത്.
ദേശീയതലത്തില്‍ ബി.ജെ.പി.യെയും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും താഴെയിറക്കലാണ് തെരഞ്ഞെടുപ്പുലക്ഷ്യമെന്ന് പി.ബി. യോഗത്തിനുശേഷം സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞിരുന്നു.
WATCH THIS VIDEO: