യഥാര്‍ത്ഥ ജീവിതവുമായി സിനിമയിലെ കഥാപാത്രങ്ങളെ താരതമ്യപ്പെടുത്താന്‍ പറ്റില്ലെന്നും നല്ല കഥാപാത്രങ്ങള്‍ ലഭിക്കുകയാണെങ്കില്‍ മുത്തശ്ശി കഥാപാത്രങ്ങള്‍ വരെ ചെയ്യാന്‍ തയ്യാറാണെന്നും സനുഷ പറഞ്ഞു.
“സക്കറിയയുടെ ഗര്‍ഭിണികളി”ലെ സനുഷയുടെ വേഷവും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഈ കഥാപാത്രത്തിന് ദേശീയ അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിട്ടുണ്ട്.
മമ്മൂട്ടി ചിത്രമായ “ദാദാസാഹിബി”ലൂടെയാണ് സനുഷ ബാല താരമായി സിനിമാ ലോകത്ത് എത്തുന്നത്. മൂന്നാം വയസ്സിലായിരുന്നു സനുഷയുടെ ചലച്ചിത്ര ലോകത്തേക്കുള്ള അരങ്ങേറ്റം.
“കാഴ്ച”യിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.
“മിസ്റ്റര്‍ മരുമകനി”ല്‍ ദിലീപിന്റെ നായികയായിട്ടായിരുന്നു സനുഷ മലയാളത്തില്‍ നായികയായിട്ട് അരങ്ങേറിയത്. തമിഴ്, കന്നട തുടങ്ങി അന്യഭാഷാ ചിത്രങ്ങളിലും സനുഷ നായികയായി അഭിനയിച്ചിട്ടുണ്ട്.