| Thursday, 5th June 2014, 12:18 pm

ജിയാഖാന്റെ മരണം പുനരന്വേഷിക്കണമെന്ന് അമ്മ റാബിയ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ലണ്ടന്‍: ബോളിവുഡ് താരം ജിയാഖാന്റെ മരണം കൊലപാതകമാണെന്നും കേസ് പുന:രന്വേഷിക്കണമെന്നും അമ്മ റാബിയ ഖാന്‍. ഇക്കാര്യം സൂചിപ്പിച്ച് യു.കെ ഫോറിന്‍ സെക്രട്ടറി വില്യം ഹേഗിന് കത്തെഴുതിയിട്ടുണ്ടെന്നും റാബിയ ലണ്ടനില്‍ പറഞ്ഞു.

സി.ബി.ഐയോ എഫ്.ബി.ഐയോ എസ്.ഐ.ടിയോ ആരന്വേഷിച്ചാലും വിരോധമില്ലെന്നും പക്ഷേ വിദഗ്ധാന്വേഷണം ആവശ്യമുണ്ടെന്നും അവര്‍ പറഞ്ഞു. തന്റെ മകളുടേത് കൊലപാതമാണ്. രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ അവര്‍ കേസ് അട്ടിമറിച്ചു. നീതി ലഭിക്കാന്‍ സമയമെടുക്കുമെന്നറിയാം- അവര്‍ പറഞ്ഞു.

ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യതയെ കുറിച്ച് സൂചനയുണ്ടായിരുന്നു ജിയാ ഖാന്റെ നഖത്തിനടിയില്‍നിന്ന് മനുഷ്യമാംസത്തിന്റെ അംശവും അടിവസ്ത്രത്തില്‍ രക്തക്കറയും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കലീന ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പിന്നീട് പൂഴ്ത്തിയെന്ന് റാബിയ ആരോപിച്ചു.

കഴിഞ്ഞ ജൂണ്‍ മൂന്നിന് രാത്രി ജിയയെ ജുഹുവിലെ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. ജിയയുടെ കാമുകനായിരുന്ന സൂരജ് പഞ്ചോളിയാണ് മരണത്തിന് കാരണമെന്നായിരുന്നു ആരോപണം.

We use cookies to give you the best possible experience. Learn more