| Tuesday, 4th July 2017, 3:36 pm

'നോട്ട് നിരോധന വിജ്ഞാപനം മൂന്ന് വരി ഉത്തരവ് കൊണ്ട് റദ്ദാക്കാന്‍ പ്രേരിപ്പിക്കരുത്'; അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനിയും സമയം നല്‍കണമെന്നും കേന്ദ്രസര്‍ക്കാറിനോട് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മതിയായ കാരണമുള്ളവര്‍ക്ക് അസാധുവാക്കപ്പെട്ട ആയിരം, അഞ്ഞൂറ് നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനിയും അവസരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് സുപ്രീം കോടതി. വിഷയത്തില്‍ മറുപടി അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനും റിസര്‍വ് ബാങ്കിനും രണ്ടാഴ്ചത്തെ സമയം അനുവദിച്ച സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

ഒരാള്‍ ന്യായമായ രീതിയില്‍ സമ്പാദിച്ച പണം ഇല്ലാതാക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് സുപ്രീം കോടതി കേന്ദ്രത്തെ ഓര്‍മ്മിപ്പിച്ചു. ഒരാള്‍ ചെയ്യാത്ത തെറ്റിന്റെ പേരില്‍ അയാളുടെ പണം ഏറ്റെടുക്കാന്‍ സര്‍ക്കാറിന് അധികാരമില്ല.


Also Read: ട്രംപ് വെറും കാര്‍ട്ടൂണ്‍ കഥാപാത്രമാണെന്ന് ഫുട്‌ബോള്‍ ഇതിഹാസം മറഡോണ; പുടിന്‍ കാസ്‌ട്രോയേ പോലെ മഹാനെന്നും മറഡോണ


ന്യായമായ കാരണങ്ങളാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ പണം നിക്ഷേപിക്കാന്‍ ഒരു വ്യക്തിക്ക് സാധിച്ചില്ലെങ്കില്‍ അതില്‍ നിന്ന് അയാളെ വിലക്കാന്‍ സാധിക്കില്ല. ഇത് പുനപരിശോധിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ഒരാള്‍ക്ക് അസുഖം ബാധിച്ചതിനാല്‍ പണം മാറ്റിവാങ്ങാന്‍ സാധിച്ചില്ലെങ്കില്‍ എന്തു ചെയ്യും? ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കേണ്ടതാണ്. നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള വിജ്ഞാപനം മൂന്ന് വരി ഉത്തരവ് കൊണ്ട് റദ്ദാക്കാന്‍ കോടതിയെ പ്രേരിപ്പിക്കരുതെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.


Don”t Miss: ബ്രാഹ്മണര്‍പോലും പശുവിറച്ചി നല്‍കി അതിഥികളെ സല്‍ക്കരിച്ചിരുന്നു; കശ്മീര്‍ ബ്രാഹ്മണര്‍ എക്കാലത്തും മാംസം കഴിച്ചിരുന്നു: നിലപാട് ആവര്‍ത്തിച്ച് എം.ജി.എസ്


ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് എത്തിയ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിനോട് ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് നിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടത്.

We use cookies to give you the best possible experience. Learn more