സുപ്രധാന വിവരം പ്രഖ്യാപിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണെന്ന് ആരോപണം ഉയര്‍ന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനും ഇക്കാര്യം പരിശോധിക്കാനൊരുങ്ങുകയാണ്.പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പകര്‍പ്പ് സര്‍ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസംഗത്തിന്റെ “അത്യാവശ്യം” എന്താണെന്ന് കമ്മീഷന്‍ പരിശോധിക്കും.
മോദി നടത്തിയ ഈ പ്രഖ്യാപനം മാത്രമാണ് ബി.ജെ.പി നടത്തുന്ന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളായി വിലയിരുത്തപ്പെടുന്നത്. എന്നാല്‍ വരാനിരിക്കുന്ന മോദി സിനിമ മുതല്‍ രാജസ്ഥാന്‍ ഗവര്‍ണറായ കല്യാണ്‍ സിങ് നടത്തിയ പരാമര്‍ശങ്ങള്‍ വരെ വോട്ടര്‍മാരെ സ്വാധീനിക്കുന്നതാണ്.
ചര്‍ച്ച ചെയ്യപ്പെടാതെ പോയ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനങ്ങള്‍ ഇവയെല്ലാമാണ്.
മോദിയുടെ “മിഷന്‍ ശക്തി” പ്രസംഗം
മോദിയുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗം ദൂരദര്‍ശനിലും ഓള്‍ ഇന്ത്യാ റേഡിയോയിലും രാജ്യത്തെ എല്ലാ വാര്‍ത്താ ചാനലുകളിലും തത്സമയം സംപ്രേഷണം ചെയ്തിരുന്നു. സുപ്രധാന വിവരം പ്രഖ്യാപിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാണെന്ന് ആരോപണം ഉയര്‍ന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനും ഇക്കാര്യം പരിശോധിക്കാനൊരുങ്ങുകയാണ്.പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പകര്‍പ്പ് സര്‍ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസംഗത്തിന്റെ “അത്യാവശ്യം” എന്താണെന്ന് കമ്മീഷന്‍ പരിശോധിക്കും.
ഡി.ആര്‍.ഡി.ഒ മേധാവിയെ പോലെയുള്ളവര്‍ പറയേണ്ട കാര്യം പ്രധാനമന്ത്രി പറഞ്ഞതില്‍ നിന്നു തന്നെ പെരുമാറ്റച്ചട്ട ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്. 2012ല്‍ ഇന്ത്യ ഇതേതരം സാങ്കേതികവിദ്യ പരീക്ഷിച്ചപ്പോള്‍ പ്രഖ്യാപനം നടത്തിയത് ഡി.ആര്‍.ഡി.ഒയുടെ അന്നത്തെ തലവനാണ്. 2012ല്‍ ഇതേ സാങ്കേതിക വിദ്യ ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. രാജ്യത്തിനു മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അന്ന് ഇക്കാര്യം ജനങ്ങളെ അറിയിച്ചത് ഡി.ആര്‍.ഡി.ഒ. മേധാവി ആയിരുന്നുവെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടിയിരുന്നു.
മോദിയുടെ സിനിമ
“പി.എം നരേന്ദ്രമോദി” എന്ന പേരില്‍ മോദിയുടെ ജീവിതം പറയുന്ന സിനിമയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുകയാണ്. ഏപ്രില്‍ 11ന് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ ഏപ്രില്‍ 5നാണ് സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചിരിക്കുകയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ലക്ഷ്യങ്ങളുമായാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് കാണിച്ച് സി.പി.ഐ.എമ്മും കോണ്‍ഗ്രസുമാണ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.
റെയില്‍വേ ടിക്കറ്റുകളിലും ബോഡിംഗ് പാസുകളിലും മോദിയുടെ ചിത്രം
റെയില്‍വേ ടിക്കറ്റുകളിലും എയര്‍ ഇന്ത്യയുടെ ബോര്‍ഡിംഗ് പാസുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ റെയില്‍വേയ്ക്കും വ്യോമയാന മന്ത്രാലയത്തിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. വിവാദമായതോടെ മോദിയുടെ ചിത്രം വെച്ചുള്ള ടിക്കറ്റുകള്‍ റെയില്‍വേ പിന്‍വലിച്ചിരുന്നു.
മാര്‍ച്ച് പത്തിന് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം മോദിയുടെ ചിത്രമുള്ള ഹോര്‍ഡിംഗുകള്‍, പോസ്റ്റര്‍ എന്നിവ പെട്രോള്‍ പമ്പുകളില്‍ നിന്നും വിമാനത്താവളത്തില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് നീക്കം ചെയ്തിരുന്നു. കോണ്‍ഗ്രസായിരുന്നു ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്മീഷനെ സമീപിച്ചത്.
സര്‍ക്കാര്‍ “ഏജന്റുകള്‍”
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ മിനിമം വേതനത്തിനുള്ള നയുതം ആയ് യോജന (ന്യായ്) പദ്ധതിയെ നിതി ആയോഗ് ഉപാധ്യക്ഷനായ രാജീവ് കുമാര്‍ വിമര്‍ശിച്ചത് വിവാദമായിരുന്നു. രാജീവ് കുമാറിന്റെ ട്വിറ്ററിലെ പരാമര്‍ശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചിരുന്നു. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രണ്ട് ദിവസത്തിനകം മറുപടി നല്‍കാനാണ് കമ്മീഷന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്.
രാജീവ് കുമാര്‍, കല്യാണ്‍ സിങ്
“”തെരഞ്ഞെടുപ്പ് ജയിക്കാന്‍ കോണ്‍ഗ്രസ് 1971 ല്‍ ഗരീബി ഹഠാവോ എന്ന വാഗ്ദാനം നല്‍കി. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ എന്ന് 2008ല്‍, ഭക്ഷ്യസുരക്ഷ 2013ലും പ്രഖ്യാപിച്ചു. എന്നാല്‍ ഇതൊന്നും പൂര്‍ത്തീകരിച്ചില്ല. ഇതേ നിര്‍ഭാഗ്യകരമായ വിധിയാണ് അവസരവാദപരമായ മിനിമം വേതന വാഗ്ദാനത്തിനും സംഭവിക്കാന്‍ പോകുന്നത്.”” എന്നായിരുന്നു രാജീവ് കുമാറിന്റെ വിവാദ ട്വീറ്റ്.
ബി.ജെ.പിയ്ക്ക് വേണ്ടി പരസ്യമായി വോട്ടഭ്യര്‍ത്ഥിച്ച് രാജസ്ഥാന്‍ ഗവര്‍ണറായ കല്യാണ്‍ സിങും പദവി മറന്ന് പ്രസ്താവന നടത്തിയിരുന്നു. ഞങ്ങളെല്ലാം ബി.ജെ.പി പ്രവര്‍ത്തകരാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടത് രാജ്യത്തെ സംബന്ധിച്ച് സുപ്രധാനമാണ്.” എന്നാണ് കല്ല്യാണ്‍ സിങ് പറഞ്ഞത്.
ഇരട്ട നിലപാട്
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമാവുമെന്ന് ആരോപിച്ച് സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടസപ്പെടുത്തിയതായി ഒഡീഷ, ബംഗാള്‍ സംസ്ഥാനങ്ങള്‍ പരാതി പറഞ്ഞിരുന്നു. എന്നാല്‍ മോദിയുടെ “പി.എം കിസാന്‍ സ്‌കീമി”ന് കീഴില്‍ 19,000 കോടി വിതരണം ചെയ്യാന്‍ കേന്ദ്രത്തിന് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു.
വോട്ടിന് സമ്മാനം
ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യുകയാണെങ്കില്‍ സമ്മാനം വാഗ്ദാനം ചെയത് കൊണ്ട് ബി.ജെ.പി അനുകൂല ഫേസ്ബുക്ക് പേജുകള്‍ പ്രചരണം നടത്തിയതായി ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പിന് മൂന്നു മാസം മുമ്പ് ക്രിയേറ്റ് ചെയ്ത “മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി” വോട്ടു വാഗ്ദാനം നടത്തുന്നവര്‍ക്ക് ബാഗുകള്‍, ടീഷര്‍ട്ടുകള്‍, ഫോണ്‍ കവറുകള്‍, ബാഡ്ജുകള്‍ തുടങ്ങിയവ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട് പറഞ്ഞിരുന്നു.
ഫേസ്ബുക്കിന്റെ വീക്ക്‌ലി ആഡ് ലൈബ്രറി റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് 17-23നും ഇടയില്‍ “മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി” പേജ് രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി 46.6 ലക്ഷം ചെലവാക്കി ഒന്നാമതെത്തിയതായി വെളിപ്പെടുത്തിയിരുന്നു.