| Sunday, 13th August 2023, 5:28 pm

മുട്ടന്‍ ഇടി; ആര്‍.ഡി.എക്‌സ് ട്രെയ്‌ലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര്‍.ഡി.എക്‌സിന്റെ ട്രെയ്‌ലര്‍ പുറത്ത്. ഓണം റിലീസായിട്ടാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സാണ് ആര്‍.ഡി.എക്‌സ് നിര്‍മിക്കുന്നത്.

സരിഗമ മലയാളത്തിന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് രണ്ട് മിനിറ്റ് 40 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രയ്‌ലര്‍ പുറത്ത് വിട്ടിരിക്കുന്നത്.

കോളേജ് കാലഘട്ടത്തിലെ മൂന്ന് യുവാക്കളുടെ അടിപികള്‍ കാണിക്കുന്ന രംഗങ്ങളാണ് ട്രെയ്‌ലറില്‍ ഏറെയും.
ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധ്യാന്യമുള്ള സിനിമ ആയിരിക്കും ആര്‍.ഡി.എക്‌സ് എന്നാണ് ട്രെയ്‌ലറില്‍ നിന്ന് മനസിലാകുന്നത്.

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍.

മിന്നല്‍ മുരളി കൂടാതെ ബാംഗ്ലൂര്‍ ഡെയ്‌സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.


ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ എഴുതുന്നത്, കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

എഡിറ്റര്‍ – ചമന്‍ ചാക്കോ, ഛായാഗ്രഹണം – അലക്‌സ്. ജെ. പുളിക്കല്‍, സംഗീതസംവിധാനം – സാം സി. എസ്, വരികള്‍ മനു മന്‍ജിത്, കോസ്റ്റംസ് – ധനു ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍ – ജോസഫ് നെല്ലിക്കല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – സൈബണ്‍. സി സൈമണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പ്, വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍ പ്രൊഡക്ഷന്‍ മാനേജര്‍ – റോജി പി കുര്യന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- അനൂപ് സുന്ദരന്‍, പി. ആര്‍. ഒ – ശബരി.

Content Highlight: RDX movie trailer is out now
We use cookies to give you the best possible experience. Learn more