ഓണാവധിയില്‍ നേട്ടമുണ്ടാക്കി ആര്‍.ഡി.എക്സ്; ഇതുവരെ നേടിയത്
നവാഗതനായ നഹാസ് ഹിദായത്തിന്റെ സംവിധാനത്തില്‍ ആന്റണി വര്‍ഗീസ്, നീരജ് മാധവ്, ഷെയ്ന്‍ നിഗം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ആര്‍.ഡി.എക്‌സ് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.
ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധ്യാനം നല്‍കി കഥപറയുന്ന ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ആദ്യ ദിനം ലഭിച്ചത്. ഏറെ കാലങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ കണ്ട കിടിലന്‍ ആക്ഷന്‍ സിനിമയെന്നും, രോമാഞ്ചം തരുന്ന രംഗങ്ങളാണ് സിനിമയില്‍ ഉള്ളതെന്നുമൊക്കെയാണ് സിനിമ ആദ്യ ദിനം കണ്ടവര്‍ പറഞ്ഞത്.
ഇപ്പോഴിതാ ചിത്രം ഓണം അവധി ദിനങ്ങളില്‍ നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പ്രമുഖ സിനിമ ട്രാക്കര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് തന്നെ ലോകമെമ്പാടും നിന്ന് തന്നെ 18 കോടിയോളം രൂപ സ്വന്തമാക്കി കഴിഞ്ഞു.
ചുരുങ്ങിയ എണ്ണം സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ഒരു സിനിമയെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇതെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍.
ചിത്രം ഇനിയും ബോക്‌സ് ഓഫീസില്‍ അത്ഭുതം സൃഷ്ടിക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. മുഴുവന്‍ ഓണവധി കഴിയുമ്പോള്‍ 2023ല്‍ മികച്ച ലാഭം നേടിയ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ആര്‍.ഡി.എക്സും എത്തുമെന്ന് പ്രവചിക്കുന്നവരുമുണ്ട്.
മറ്റ് ഓണ ചിത്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തിയേറ്ററുകളില്‍ റിലീസ് ചെയ്തിട്ടും ഇത്രയും രൂപ കളക്ഷനായി ലഭിച്ചതിനെ ശുഭസൂചനയായിട്ടാണ് ട്രാക്കര്‍മാര്‍ കാണുന്നത്.
ജനപ്രീതി കണക്കിലെടുത്ത് വലിയ തിയേറ്ററുകളും കൂടുതല്‍ സ്‌ക്രീനുകളും സിനിമക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ആര്‍.ഡി.എക്‌സ് നിര്‍മിക്കുന്നത്.
ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് ആര്‍.ഡി.എക്‌സിന്റെ തിരക്കഥ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
എഡിറ്റര്‍ – ചമന്‍ ചാക്കോ, ഛായാഗ്രഹണം – അലക്‌സ് ജെ. പുളിക്കല്‍, സംഗീതസംവിധാനം – സാം സി. എസ്, വരികള്‍ മനു മന്‍ജിത്, കോസ്റ്റംസ് – ധനു ബാലകൃഷ്ണന്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍ – ജോസഫ് നെല്ലിക്കല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – ബണ്‍ സി. സൈമണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പ്.
Content Highlight: Rdx movie latest collection update