Advertisement
Entertainment news
'അടിയും ഇടിയും കൊളുത്തി'; ആര്‍.ഡി. എക്സ് ആദ്യ ദിനം നേടിയത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 26, 01:55 pm
Saturday, 26th August 2023, 7:25 pm

നവാഗതനായ നഹാസ് ഹിദായത്തിന്റെ സംവിധാനത്തില്‍ ആന്റണി വര്‍ഗീസ്, നീരജ് മാധവ്, ഷെയ്ന്‍ നിഗം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ആര്‍.ഡി.എക്‌സ് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധ്യാനം നല്‍കി കഥപറയുന്ന ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ആദ്യ ദിനം ലഭിച്ചത്. ഏറെ കാലങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ കണ്ട കിടിലന്‍ ആക്ഷന്‍ സിനിമയെന്നും, രോമാഞ്ചം തരുന്ന രംഗങ്ങളാണ് സിനിമയില്‍ ഉള്ളതെന്നുമൊക്കെയാണ് സിനിമ ആദ്യ ദിനം കണ്ടവര്‍ പറഞ്ഞത്.

ഇപ്പോഴിതാ ചിത്രം ആദ്യ ദിനം കേരളത്തില്‍ നേടിയ ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് ആണ് പുറത്തുവരുന്നത്. സിനിമ ട്രാക്കിങ് പേജുകളുടെ റിപ്പോര്‍ട്ട് പ്രകാരം ആര്‍.ഡി.എക്‌സിന്റെ കേരളത്തിലെ ആദ്യ ദിന കളക്ഷന്‍ 1.30കോടി രൂപയാണ്.

മറ്റ് ഓണ ചിത്രങ്ങളെ പരിഗണിച്ച് കുറഞ്ഞ തിയേറ്ററുകളില്‍ റിലീസ് ചെയ്തിട്ടും ഇത്രയും രൂപ ആദ്യ ദിനം കളക്ഷനായി ലഭിച്ചതിനെ ശുഭസൂചനയായിട്ടാണ് ട്രാക്കര്‍മാര്‍ കാണുന്നത്. വരും ദിവസങ്ങളില്‍ ഇനിയും കളക്ഷന്‍ കൂടുമെന്നും അവര്‍ പറയുന്നു.

ജനപ്രീതി കണക്കിലെടുത്ത് വലിയ തിയേറ്ററുകളും കൂടുതല്‍ സ്‌ക്രീനുകളും സിനിമക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ആര്‍.ഡി.എക്‌സ് നിര്‍മിക്കുന്നത്.

ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

എഡിറ്റര്‍ – ചമന്‍ ചാക്കോ, ഛായാഗ്രഹണം – അലക്‌സ് ജെ. പുളിക്കല്‍, സംഗീതസംവിധാനം – സാം സി. എസ്, വരികള്‍ മനു മന്‍ജിത്, കോസ്റ്റംസ് – ധനു ബാലകൃഷ്ണന്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍ – ജോസഫ് നെല്ലിക്കല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ – ബണ്‍ സി. സൈമണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – അനൂപ് സന്ദരന്‍, പി.ആര്‍.ഒ – ശബരി.

Content Highlight: Rdx Movie first day collection